Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഡിസംബര്‍ (H.S.)
സിപിഎം മുന്‍ എംഎല്‍എയും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലാണ് നടപടി. മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് കുഞ്ഞുമുഹമ്മദ് ഹാജരായത്. കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷന്‍ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്.
ചലച്ചിത്ര പ്രവര്‍ത്തകയാണ് പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. ഐഎഫ്എഫ്‌കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനിടെ ജൂറിചെയര്‍മാനായ പിടി കുഞ്ഞുമുഹമ്മദ് ജൂറി അംഗമായ സ്ത്രീയോട് ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ എത്തിയ സമയത്ത് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പരാതിക്കാരി തെറ്റിദ്ധരിച്ചതാണെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് എടുത്തിരിക്കുന്ന നിലപാട്.
---------------
Hindusthan Samachar / Sreejith S