Enter your Email Address to subscribe to our newsletters

Kochi, 25 ഡിസംബര്‍ (H.S.)
ലക്ഷദ്വീപിലെ അഗത്തിയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനം റദ്ദാക്കിയതോടെ 39 യാത്രക്കാര്‍ കുടുങ്ങി. അലയന്‍സ് വിമാനക്കമ്പനിയുടെ വിമാനമാണ് റദ്ദാക്കിയത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും പകരം സംവിധാനം ഒരുക്കാന്‍ കമ്പനി തയാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. 4 കുട്ടികളും 10 വയോധികരും കൂട്ടത്തിലുണ്ട്.
കൊച്ചിയില്‍നിന്ന് അഗത്തിയിലെത്തിയ ശേഷം തിരികെ കൊച്ചിയിലേക്കാണ് വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇന്നലെ രാവിലെ 10.15ന് അഗത്തിയില്‍നിന്ന് പുറപ്പെടേണ്ടതായിരുന്നു. കൊച്ചിയില്‍നിന്ന് അഗത്തിയിലേക്ക് പുറപ്പെട്ട ഉടനെ സാങ്കേതിക തകരാര്‍ ഉണ്ടാകുകയായിരുന്നു. വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. ഉച്ചയ്ക്കാണ് വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ യാത്രക്കാര്‍ വലഞ്ഞു. താമസ സൗകര്യവും നല്‍കിയില്ല. യാത്രക്കാര്‍ സ്വന്തം നിലയിലാണ് താമസിച്ചത്.
''ഇന്നലെയാണ് വിമാനം റദ്ദാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.40ന് കൊച്ചിയില്‍നിന്ന് പകരം വിമാനം പുറപ്പെടുമെന്നാണ് കമ്പനി പറയുന്നത്. അക്കാര്യത്തിലും ഉറപ്പില്ല. വിമാനക്കമ്പനി ഒരു സഹായവും ചെയ്തില്ല. 4 മണിക്ക് വിമാനത്താവളം അടയ്ക്കണം എന്നു പറഞ്ഞ് അവര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ ഇറക്കിവിട്ടു''- യാത്രക്കാരില്‍ ഒരാളായ ജ്യോതിഷ് ജോണ്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S