Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഡിസംബര്‍ (H.S.)
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പൊട്ടിത്തെറി ഉണ്ടായതോടെ തൃശൂരില്‍ വലിയ കരുതലില്‍ കോണ്‍ഗ്രസ്. തര്‍ക്കങ്ങള്‍ പുറത്ത് എത്താതെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മേയറായി ഡോ.നിജി ജസ്റ്റിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായി കളത്തില്‍ ഇറങ്ങിയ ആശാണ് ഡോ. നിജി ജസ്റ്റിന്‍. ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ പ്രശസ്തയാണ്. കിഴക്കുംപാട്ടുകരയില്‍നിന്നും 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവര്‍ വിജയിച്ചത്. നിലവില്‍ ഡിസിസി വൈസ് പ്രസിഡന്റാണ് നിജി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
56 ഡിവിഷനില്‍ 33 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെങ്കിലും മേയര്‍ സ്ഥാനത്തേക്കുള്ള തര്‍ക്കം പരസ്യ പോരിലേക്ക് എത്തിയിരുന്നു. സ്ഥാനം ഉറപ്പിച്ച ദീപ്തി മേരി വര്‍ഗീസിനെ മാറ്റി ലത്തീന്‍ വിഭാഗത്തില്‍ നിന്നുളള വികെ മിനിമോളെ മേയര്‍ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
---------------
Hindusthan Samachar / Sreejith S