Enter your Email Address to subscribe to our newsletters

Malappuram , 25 ഡിസംബര്‍ (H.S.)
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പി എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനാവും. അഡ്വ. എ പി സ്മിജി വൈസ് പ്രസിഡന്റാവും. അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ എ പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി. പി കെ അസ്‌ലു ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാവും. ഷാഹിന നിയാസി വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും ആവും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി കെ ടി അഷ്‌റഫിനെയും തീരുമാനിച്ചു. യാസ്മിന്‍ അരിമ്പ്രയാണ് ഡെപ്യൂട്ടി ലീഡര്‍. ഷരീഫ് കൂറ്റൂരാണ് വിപ്പ്. ബഷീര്‍ രണ്ടത്താണിയാണ് ട്രഷറര്‍.
2025 ഡിസംബറിൽ നടന്ന കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യു.ഡി.എഫ് (UDF) വൻ വിജയം രേഖപ്പെടുത്തി. ജില്ലയിലെ ആകെയുള്ള 94 ഗ്രാമപഞ്ചായത്തുകളിൽ 87 എണ്ണത്തിലും വിജയിച്ച് യു.ഡി.എഫ് തങ്ങളുടെ കരുത്ത് തെളിയിച്ചു; എൽ.ഡി.എഫ് (LDF) വെറും 4 പഞ്ചായത്തുകളിൽ മാത്രമാണ് വിജയിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലയിൽ മാത്രം 1,456 സീറ്റുകൾ നേടി ചരിത്രപരമായ മുന്നേറ്റം നടത്തിയപ്പോൾ, 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 എണ്ണവും ജില്ലാ പഞ്ചായത്തും യു.ഡി.എഫ് നിലനിർത്തി. കൂടാതെ, ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിൽ 11 എണ്ണത്തിലും യു.ഡി.എഫ് അധികാരം പിടിച്ചെടുത്തു.
---------------
Hindusthan Samachar / Roshith K