Enter your Email Address to subscribe to our newsletters

Kozhikkode, 25 ഡിസംബര്‍ (H.S.)
കോഴിക്കോട് കൊയിലാണ്ടിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി പോലീസ്. തമിഴ്നാട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തഞ്ചാവൂര്‍ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. കുറുവ മോഷണസംഘങ്ങള്‍ താമസിക്കുന്ന തഞ്ചാവൂര്‍ അയ്യാപേട്ട ലിംഗകടിമേടു കോളനിയില്‍നിന്ന് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
രണ്ടുമാസം മുന്‍പ് കൊയിലാണ്ടിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിനുശേഷം പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. രണ്ടുമാസത്തോളമായി തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിന് സമീപം ഒളിവില്‍ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
തമിഴ്നാട്ടില്‍ മോഷണം, വധശ്രമം തുടങ്ങിയ അഞ്ച് കേസുകളില്‍ പ്രതിയാണ് ബാലാജി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുറുവസംഘത്തില്‍പ്പെട്ട മുരുകേശന്റെ മകനാണ് ഇയാള്‍.
---------------
Hindusthan Samachar / Sreejith S