ലഖ്‌നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'രാഷ്ട്ര പ്രേരണാ സ്ഥൽ' ഉദ്ഘാടനം ചെയ്തു.
Lucknow , 25 ഡിസംബര്‍ (H.S.) ലഖ്‌നൗവിൽ ''രാഷ്ട്ര പ്രേരണാ സ്ഥൽ'' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജനാധിപത്യപരവും രാഷ്ട്രീയവും വികസനപരവുമായ യാത്രയിൽ വലിയ സ്വാധീനം ചെലുത്തിയ രാജ്യത്തെ ആദരണീയരായ നേതാക്കളുടെ ജീവിതത്തിനും ആശയ
ലഖ്‌നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'രാഷ്ട്ര പ്രേരണാ സ്ഥൽ' ഉദ്ഘാടനം ചെയ്തു.


Lucknow , 25 ഡിസംബര്‍ (H.S.)

ലഖ്‌നൗവിൽ 'രാഷ്ട്ര പ്രേരണാ സ്ഥൽ' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജനാധിപത്യപരവും രാഷ്ട്രീയവും വികസനപരവുമായ യാത്രയിൽ വലിയ സ്വാധീനം ചെലുത്തിയ രാജ്യത്തെ ആദരണീയരായ നേതാക്കളുടെ ജീവിതത്തിനും ആശയങ്ങൾക്കും പൈതൃകത്തിനുമുള്ള ആദരമായാണ് ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് രൂപംകൊണ്ട രാഷ്ട്ര പ്രേരണാ സ്ഥൽ, ദേശീയ പ്രാധാന്യമുള്ള ഒരു സുപ്രധാന സ്മാരക സമുച്ചയമായാണ് വികസിപ്പിച്ചിരിക്കുന്നത്. ഏകദേശം 230 കോടി രൂപ ചിലവിൽ 65 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയം നേതൃത്വഗുണങ്ങൾ, ദേശീയ സേവനം, സാംസ്കാരിക അവബോധം എന്നിവ വളർത്തുന്നതിനായുള്ള ഒരു സ്ഥിരം ദേശീയ ആസ്തിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ രാഷ്ട്രീയ ചിന്തയ്ക്കും രാഷ്ട്രനിർമ്മാണത്തിനും നൽകിയ സംഭാവനകളെ പ്രതീകവൽക്കരിച്ചുകൊണ്ട് ശ്യാമ പ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ, ഏകദേശം 98,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ താമരയുടെ ആകൃതിയിൽ നിർമ്മിച്ച അത്യാധുനിക മ്യൂസിയവും ഈ സമുച്ചയത്തിലുണ്ട്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ നേതാക്കളുടെ ജീവിതവും ഇന്ത്യയുടെ ദേശീയ യാത്രയും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. നിസ്വാർത്ഥമായ നേതൃത്വത്തിന്റെയും നല്ല ഭരണത്തിന്റെയും ആശയങ്ങൾ സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്ക് പ്രചോദനം നൽകുന്നതിനും ഈ സ്മാരകം സഹായിക്കുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

ചടങ്ങിൽ സംസാരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭാരതത്തിന് പുതിയ കാഴ്ചപ്പാട് നൽകിയ മൂന്ന് മഹാരഥന്മാരുടെ പൈതൃകം പ്രധാനമന്ത്രി മോദിയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണെന്ന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ 'ഏക് നിഷാൻ, ഏക് വിധാനൻ, ഏക് പ്രധാൻ' എന്ന മുദ്രാവാക്യം ഉയർത്തിയത് ശ്യാമ പ്രസാദ് മുഖർജിയാണെന്നും, വരിയിലെ അവസാനത്തെ ആൾക്കും വികസനം ഉറപ്പാക്കാനാണ് ദീൻദയാൽ ഉപാധ്യായ ആഗ്രഹിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ 11 വർഷമായി ഇത് നടപ്പിലാക്കുന്നത് നാം കാണുകയാണെന്നും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന സ്വപ്നം കണ്ട ആധുനിക ഇന്ത്യയുടെ ശില്പിയായ പ്രധാനമന്ത്രി മോദിയാണ് ഇവരുടെ പൈതൃകം യാഥാർത്ഥ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News