Enter your Email Address to subscribe to our newsletters

Pathanamthitta, 25 ഡിസംബര്‍ (H.S.)
പത്തനംതിട്ട :
ദേശീയപാതയിൽ
കൊടുകുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടിയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് നിയന്ത്രണം വിട്ട് റോഡിന്റെ വശത്ത് തിട്ടയിൽ ഇടിച്ച് മറിയുകായായിരുന്നു.കൊടുത്തികുത്തി ജംഗ്ഷനിൽ ബസ് നിർത്തി തീർഥാടകർ പുറത്ത് ഇറങ്ങി വിശ്രമം കഴിഞ്ഞ് വീണ്ടും തീർഥാടകർ കയറുന്നതിതിനിടെ ബസ് ഉരുണ്ട് നീങ്ങി നിയന്ത്രണ വിട്ട് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.
26- തീർഥാടകരിൽ 4 തീർത്ഥാടകർ മാത്രമാണ് വാഹനത്തിൽ കയറിരുന്നുള്ളു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരതരമല്ല.തമിഴ്നാട് സേലത്ത് നിന്ന് ശബരിമല ദർശത്തിന് പോയ തീർഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
---------------
Hindusthan Samachar / Sreejith S