Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഡിസംബര്‍ (H.S.)
ശബരിമല സ്വർണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി നടത്തിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവകരമാണ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം, പ്രത്യേകിച്ചും എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മറുപടി പറയേണ്ടതുണ്ട്.
- അതീവ സുരക്ഷാ വലയം ഭേദിച്ചതാര്?
ഇസഡ് പ്ലസ് സുരക്ഷയുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരം ഒരുക്കിക്കൊടുത്തത്? തനിക്കറിയില്ലെന്ന അടൂർ പ്രകാശിന്റെ നിലപാട് ദുരൂഹമാണ്. സോണിയ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള കെ.സി. വേണുഗോപാൽ അറിയാതെ ഇത്തരമൊരു കൂടിക്കാഴ്ച നടക്കുമോ?
-
അടൂർ പ്രകാശിന്റെ വിചിത്രമായ വാദങ്ങൾ
ആരാണ് അപ്പോയിൻ്റ്മെൻ്റ് എടുത്തു നൽകിയതെന്ന് മാധ്യമങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കണം എന്ന യു.ഡി.എഫ് കൺവീനറുടെ മറുപടി പരിഹാസ്യമാണ്. 2019-ൽ മാത്രം പരിചയപ്പെട്ട പോറ്റി വിളിച്ചപ്പോൾ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പോയി എന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല.
- കോൺഗ്രസ് ഉന്നതരുമായുള്ള അവിശുദ്ധ ബന്ധം
മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാതിരുന്ന കൂടിക്കാഴ്ചാ അവസരം ഒരു ക്രിമിനൽ കേസ് പ്രതിക്ക് എങ്ങനെ ലഭിച്ചു? മാധ്യമങ്ങളുടെ ന്യായമായ ചോദ്യങ്ങൾക്ക് മുന്നിൽ അടൂർ പ്രകാശ് പൊട്ടിത്തെറിക്കുന്നത് കുറ്റബോധം കൊണ്ടാണ്. ശബരിമല സ്വർണക്കേസിലെ പ്രതിയുമായി ഉന്നത കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
ഈ ദുരൂഹതകൾക്ക് മറുപടി നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം.
---------------
Hindusthan Samachar / Sreejith S