തിരുവനന്തപുരം നഗരസഭ: ബിജെപിക്ക് ആശ്വാസം; സ്വതന്ത്രന്‍ ബിജെപിക്ക് പിന്തുണപ്രഖ്യാപിച്ചു
Thiruvanathapuram, 25 ഡിസംബര്‍ (H.S.) തിരുവനന്തപുരം മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ വി.വി.രാജേഷിനും ആശാനാഥിനും പിന്തുണ നല്‍കുമെന്ന് കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.രാധാകൃഷ്ണന്‍. രാധാകൃഷ്ണന്റെ ഇലക്ഷന്‍ കമ്മിറ്റിക്കു വേ
radakrishnan


Thiruvanathapuram, 25 ഡിസംബര്‍ (H.S.)

തിരുവനന്തപുരം മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ വി.വി.രാജേഷിനും ആശാനാഥിനും പിന്തുണ നല്‍കുമെന്ന് കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.രാധാകൃഷ്ണന്‍. രാധാകൃഷ്ണന്റെ ഇലക്ഷന്‍ കമ്മിറ്റിക്കു വേണ്ടി ചെയര്‍പേഴ്‌സണ്‍ ആശ പി.ആറും ജനറല്‍ കണ്‍വീനര്‍ അഡ്വ.വിമല്‍ ജോസുമാണ് ഇക്കാര്യം അറിയിച്ചത്. . കണ്ണമ്മൂല വാര്‍ഡിന്റെ ഗ്രീന്‍ ഫ്‌ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങള്‍ക്കും നല്‍കിയിരുന്നു. എന്‍.ഡി.എ കേരള ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ മാത്രമാണ് ഗ്രീന്‍ ഫ്‌ലോ കണ്ണമ്മൂല പൂര്‍ണമായി നടപ്പിലാക്കാന്‍ പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചത്.

മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി സ്വതന്ത്രനായി വിജയിച്ച എം.രാധാകൃഷ്ണനെ സംബന്ധിച്ച് സ്വന്തം വാര്‍ഡിന്റെ വികസനം മാത്രമാണ് ലക്ഷ്യം. അതിന് സഹായകമാകുന്ന നിലപാട് സ്വീകരിക്കുന്നവരോട് പുറംതിരിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. നഗരഹൃദയത്തിലുള്ള ഒരു വാര്‍ഡിന്റെ കൗണ്‍സിലറെന്ന നിലയില്‍ തലസ്ഥാന വികസനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കണമെന്നതാണ് എം.രാധാകൃഷ്ണന്റെയും ഒപ്പം നില്‍ക്കുന്നവരുടെയും ഉറച്ച നിലപാടെന്ന് ഇലക്ഷന്‍ കമ്മിറ്റി അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News