രാജ്യത്ത് സദ്ഭരണത്തിന് തുടക്കം കുറിച്ചത് വാജ്പേയി ആണ് - ഗവർണർ
Thiruvanathapuram, 25 ഡിസംബര്‍ (H.S.) ഭാരതത്തിൽ സദ്ഭരണത്തിന് തുടക്കം കുറിച്ച നേതാവാണ് അടൽ ബിഹാരി വാജ്പേയിയെന്ന് ഗവർണർ ശ്രീ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അനുസ്മരിച്ചു. വാജ്പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേർണൻസ് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്ത
governor


Thiruvanathapuram, 25 ഡിസംബര്‍ (H.S.)

ഭാരതത്തിൽ സദ്ഭരണത്തിന് തുടക്കം കുറിച്ച നേതാവാണ് അടൽ ബിഹാരി വാജ്പേയിയെന്ന് ഗവർണർ ശ്രീ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അനുസ്മരിച്ചു.

വാജ്പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേർണൻസ് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു ബഹു. ഗവർണർ.

പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കുന്നതിനും സദ്ഭരണം ഉറപ്പാക്കുന്നതിനും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് വാജ്പേയി സദാ പരിശ്രമിച്ചു.

അവസാന നിരയിലെ മനുഷ്യനും സർക്കാർ നയങ്ങളുടെയും പദ്ധതികളുടെയും ഗുണഫലം ഉറപ്പാക്കുന്നിടത്താണ് സദ്ഭരണത്തിന്റെ യഥാർത്ഥ വെല്ലുവിളി - വാജ്പേയിയുടെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് ബഹു. ഗവർണർ പറഞ്ഞു.

പാസ്പോർട്ട് ലഭ്യമാകുന്നതിൽ ഉണ്ടായിരുന്ന നീണ്ട കാലതാമസം ഒഴിവാക്കി, ഇന്ന് അർഹരായ അപേക്ഷകന് ഒരാഴ്ചക്കകം വീട്ടിൽ പാസ്പോർട്ട് എത്തിക്കാൻ കഴിയുന്നത് സദ്ഭരണം, ജനജീവിതം എത്രത്തോളം സുഗമമാക്കി എന്നതിൻ്റെ ഉത്തമോദാഹരണമായി ഗവർണർ ചൂണ്ടിക്കാട്ടി.

‘കുറച്ചു സർക്കാരും കൂടുതൽ ഭരണവും’ എന്നതായിരിക്കണം നമ്മുടെ വരും നാളുകളിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേർന്നു.

ലോക്ഭവനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News