Enter your Email Address to subscribe to our newsletters

Walayar, 25 ഡിസംബര്‍ (H.S.)
വാളയാര്‍ ആള്‍കൂട്ടകൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഇയാള്‍ ഒളിവിലായിരുന്നു. മര്‍ദനത്തില്‍ പങ്കെടുത്തുവെന്നാണ് നിഗമനം. കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. മോഷ്ടാവാണെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് മണിയ്ക്കാണ് സംഭവം നടന്നത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവര്‍ഷം മുന്‍പേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്.
തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികള്‍ സംഘം ചേര്‍ന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളന്‍ എന്ന് ആരോപിച്ചു മര്‍ദിച്ചു. ഇയാളുടെ പുറം മുഴുവന്‍ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. അവശനിലയിലായ രാംനാരായണനെ പൊലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. വാളയാര്‍ ആള്‍ കൂട്ട കൊല കേസില്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനോദ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇയാള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രചാരണത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
15 പേരില്‍ അധികം വരുന്ന ആള്‍ക്കൂട്ടമാണ് രാംനാരായണിനെ മര്‍ദിച്ചത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇതുവരെ അഞ്ചുപേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലും പ്രതികളായവരാണ് നിലിവില്‍ അറസ്റ്റിലായിരിക്കുന്ന അഞ്ചുപേരും്. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്നില്‍ സമര്‍പ്പിച്ച റിപ്പാര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഒന്നാംപ്രതി അട്ടപ്പള്ളം കല്ലങ്കാട് അനുവിനെതിരേ മാരകായുധങ്ങളുമായുള്ള ആക്രമണം, അടിപിടി എന്നിവയ്ക്ക് വാളയാര്‍ സ്റ്റേഷനില്‍ പത്തും കസബ സ്റ്റേഷനില്‍ അഞ്ചും കേസുകളുണ്ട്. രണ്ടാംപ്രതി പ്രസാദും മൂന്നാംപ്രതി മുരളിയും രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാലാംപ്രതി ആനന്ദനെതിരേ ഒരു കേസുണ്ട്. അഞ്ചാം പ്രതി വിപിന്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ രണ്ടു കേസുകളിലും വാളയാര്‍ സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്.
---------------
Hindusthan Samachar / Sreejith S