Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഡിസംബര്‍ (H.S.)
സംസ്ഥാനത്ത് ക്രിസ്മസിന് ബെവ്‌കോയിൽ റെക്കോർഡ് മദ്യവിൽപന. ക്രിസ്മസ് ദിവസവും തലേന്നും റെക്കോർഡ് മദ്യവിൽപന രേഖപ്പെടുത്തി. ക്രിസ്മസ് ദിനത്തിൽ ബെവ്കോയിൽ നിന്ന് വിറ്റത് 333 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 53 കോടി രൂപയുടെ അധികം മദ്യമാണ് ക്രിസ്മസ് ദിനത്തിൽ ബെവ്കോയിൽ നിന്ന് വിൽപന നടത്തിയത്. കഴിഞ്ഞ വർഷം വിറ്റത് 279 കോടിയുടെ മദ്യമാണ്.
ക്രിസ്മസ് തലേന്ന് 273.41 കോടിയുടെ മദ്യവും ബെവ്കോയിൽ നിന്ന് വിൽപന നടത്തി. കഴിഞ്ഞ വർഷം 224.68 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിൽപന നടത്തിയത്. ക്രിസ്മസിനും തൊട്ട് മുൻപുള്ള മൂന്നു ദിവസങ്ങളിലുമായി കേരളത്തിൽ വിറ്റഴിച്ചത് 791 കോടിയുടെ മദ്യമാണ്. ക്രിസ്മസ് കാലത്തെ റെക്കോർഡ് വിൽപനയാണ് ഇതെന്ന് വെബ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.
ഈ ഓണക്കാലത്ത് ബെവ്‌കോയിലൂടെ മാത്രം വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR