Enter your Email Address to subscribe to our newsletters

Kollam, 26 ഡിസംബര്‍ (H.S.)
ഇന്ന് ഉച്ചയോടെ രണ്ട് കലക്ടറേറ്റുകളില്‍ ആണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. കൊല്ലം, പത്തനംതിട്ട കലക്ടറേറ്റുകള്‍ക്ക് നേരെയായിരുന്നു ബോംബ് ഭീഷണി.
ഇമെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശമെത്തിയത്. വിവരം ലഭിച്ച ഉടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. മുഴുവൻ ജീവക്കാരെയും പുറത്തിറക്കി ആയിരുന്നു പരിശോധന. പരിശോധന പൂർത്തിയായെങ്കിലും സംശയം തോന്നിക്കുന്ന ഒന്നും തന്നെ രണ്ടിടത്തുനിന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ക്രിസ്മസ് അവധി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസമായതിനാല്‍ ഓഫീസുകളില്‍ പൊതുവെ ജീവനക്കാർ കുറവായിരുന്നു.ഭീഷണി ലഭിച്ചയുടൻ തന്നെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തുകയും മുഴുവൻ ജീവനക്കാരെയും പുറത്തിറക്കുകയും ചെയ്തു. മുൻപും ഇരു കലക്ടറേറ്റുകളിലും വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം വന്ന ഇമെയില്‍ എഡി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR