Enter your Email Address to subscribe to our newsletters

Malappuram, 26 ഡിസംബര്‍ (H.S.)
വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി പോസ്റ്റര്‍. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തെച്ചൊല്ലിയാണ് വിമർശനം. 'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ എന്നാണ് പോസ്റ്ററിൽ' കുറിച്ചിരിക്കുന്നത്.
ഗ്രീൻ ആർമി വേങ്ങര എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വേങ്ങരയിലും പരിസരപ്രദേശത്തുമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. യൂത്ത് ലീഗ് പ്രവർത്തകന്റെ വാഹനത്തിൽ കഞ്ചാവ് വെച്ച് അറസ്റ്റിലായ ക്രൂരനും മാഫിയ തലവനുമായ അബുതാഹിറിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നൽകുന്നത്. യൂത്ത് ലീഗ് പ്രവർത്തകർ ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും പാർട്ടി പ്രവർത്തന പരിചയവും അനുഭവ സമ്പത്തും പരിചയവും ഉള്ള മുതിർന്ന ആളുകളെ തഴയുന്നത് അംഗീകരിക്കില്ല പോസ്റ്ററിൽ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR