Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഡിസംബര്‍ (H.S.)
തിരുവനന്തപുരം ജില്ല പഞ്ചായത്തില്‍ നടക്കാനിരിക്കുന്ന അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ വി പ്രിയദർശിനി ജില്ല പഞ്ചായത്ത് പ്രസിഡൻ്റും ബിപി മുരളി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാകും.
കല്ലമ്ബലം ഡിവിഷനില്‍ നിന്നും വിജയിച്ചാണ് വി പ്രിയദർശിനി സത്യപ്രതിജ്ഞ ചെയ്തത്.
പ്രിയദര്‍ശിനി ഇത് രണ്ടാം തവണയാണ് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. നാവികുളം ഡിവിഷനില്‍ നിന്ന് വിജയിച്ച ബിപി മുരളിയാണ് വൈസ് പ്രഡിഡൻ്റാകുക. ബിപി മുരളി നേരത്തെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റെിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മുന്‍ കിളിമാനൂര്‍ ബ്ലോക്ക് പ്രസിഡന്റും ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായിരുന്നു ബിപി മുരളി. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗമാണ് ബിപി മുരളി, കെഎസ്കെടിയു നേതാവുമാണ്. സിപിഎം ൻ്റെ വർക്കല ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവുമാണ് വി പ്രിയദർശിനി
---------------
Hindusthan Samachar / CHANDHU CHANDRASEKHAR