Enter your Email Address to subscribe to our newsletters

Kochi, 26 ഡിസംബര്‍ (H.S.)
അനൂപ് മേനോന്‍ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറായി , കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ,ഈ തനിനിറം എന്ന ചിത്രം പ്രദര്‍ശന സജ്ജമായിരിക്കുന്നു.ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹന്‍ നിര്‍മ്മിച്ച് രെതീഷ്‌നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനവരി പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു.
മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണന്‍ ലേഡീസ് ഒണ്‍ലി , എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹനന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.കെ. മധു ഹരികുമാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്‌ളി, ഡയല്‍ 100 എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്.
പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി.അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങള്‍ പിന്നീടുമ്പോഴും വലിയ ദുരൂഹതകളുടെ ചുരുളുകളാണ് നിവരുന്നത്. ഈ കുറ്റാന്വേഷണ ചിത്രത്തിന്റെ ആകര്‍ഷണീയവും പുതിയ പുതിയ വഴിഞ്ഞിരിവുകള്‍ തന്നെയാണ്.
എസ്.ഐ. ഫെലിക്‌സ് ലോപ്പസാണ് ഈ കേസന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. അനൂപ് മേനോന്‍ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു.രമേഷ് പിഷാരടി, നോബി,പ്രസാദ് കണ്ണന്‍, ജി. സുരേഷ് കുമാര്‍, ദീപക് ശിവരാജന്‍ (അറബിക്കഥ ഫെയിം),ശൈലജ അമ്പു,
അജിത്, രമ്യാ മനോജ്, അനഘ അജിത്,രോഹന്‍, ആദര്‍ശ് ഷേണായ്, ബാലു ശ്രീധര്‍, രതീഷ് വെഞ്ഞാറമൂട്, രഞ്ജന്‍ ദേവ്, ആദര്‍ശ് ഷാനവാസ്, വിജീഷ,,ഗൗരി ഗോപന്‍,ആതിര , എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
---------------
Hindusthan Samachar / Sreejith S