Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 ഡിസംബര്‍ (H.S.)
വിവി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; മേയര്‍ സ്ഥാനത്ത് എത്തുന്നതില്‍ ആശംസ അറിയിച്ചുതിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ഉറപ്പിച്ച ബിജെപി നേതാവ് വിവി രാജേഷിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മേയര്‍ തിരഞ്ഞെടുപ്പിനായി കൗണ്‍സില്‍ ഹാളില്‍ എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചത്. മികച്ച പ്രവര്‍ത്തനത്തിന് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണ കൂടി ഉറപ്പിച്ചതോടെ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 പേരുടെ പിന്തുണ ബിജെപി ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി മേയര്‍ സ്ഥാനത്ത് എത്തുന്നത്. 29 കൗണ്‍സിലര്‍മാരുള്ള എല്‍ഡിഎഫ് ആര്‍.പി.ശിവജിയെയും 19 കൗണ്‍സിലര്‍മാരുള്ള യുഡിഎഫ് കെ.എസ്.ശബരിനാഥനെയും മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്.
വോട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ വോട്ടെണ്ണല്‍ തുടങ്ങും. വിജയി ആരെന്ന് വരാണാധികാരിയായ ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കും. പിന്നാലെ തന്നെ സത്യപ്രതിജ്ഞയും നടക്കും. ജി.എസ്.ആശാനാഥാണ് ബിജെപി ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. ഉച്ചയ്ക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക.
45 വര്‍ഷം നീണ്ട് സിപിഎം ഭരണത്തിന് അവസാനം വരുത്തിയാണ് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. വലിയ വിജയം നേടിയതിന് പിന്നാലെ
തലസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാന നഗരിയിലെ സ്വാധീനമുറപ്പിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ കളത്തിലിറക്കാനുമുള്ള നീക്കങ്ങള്‍ നടക്കുകയാണ്. അധികം വൈകാതെ നരേന്ദ്രമോദിയെ തലസ്ഥാനത്തെത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രചാരണം വിപുലമായ രീതിയില്‍ ബിജെപി ഇലക്ഷന്‍ സമയത്ത് തന്നെ നടത്തിയിരുന്നു.
ജനുവരി അവസാനത്തോടെ മോദി തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. നഗരത്തിലെ കൗണ്‍സിലര്‍മാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തും. മോദിയെ നഗരത്തില്‍ കൊണ്ടുവരുന്നത് മുതല്‍ ഒളിമ്പിക്‌സിലെ ഒരിനം തിരുവനന്തപുരത്തു നടത്തും എന്നതുള്‍പ്പെടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. തെരുവുനായ ശല്യത്തിന് അന്ത്യമുണ്ടാക്കുമെന്നും വി വി രാജേഷ് പ്രതികരിച്ചു.
---------------
Hindusthan Samachar / Sreejith S