നഗരസഭ, മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍മാരെ ഇന്നറിയാം; രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാധ്യത കുറവ്
Thiruvanathapuram, 26 ഡിസംബര്‍ (H.S.) സംസ്ഥാനത്തെ നഗരസഭ മുന്‍സിപ്പാലിറ്റി അധ്യക്,ന്‍മാരെ ഇന്ന അറിയാം. കോര്‍പ്പറേഷനുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും മേയര്‍, ഡെപ്യൂട്ടിമേയര്‍ , ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്ക
V.V.Rajesh


Thiruvanathapuram, 26 ഡിസംബര്‍ (H.S.)

സംസ്ഥാനത്തെ നഗരസഭ മുന്‍സിപ്പാലിറ്റി അധ്യക്,ന്‍മാരെ ഇന്ന അറിയാം. കോര്‍പ്പറേഷനുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും മേയര്‍, ഡെപ്യൂട്ടിമേയര്‍ , ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍ , ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരക്കാണ്. ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് രണ്ടരക്കും. േ

കാര്‍പ്പറേഷനുകളിലെ വരണാധികാരി ജില്ലാ കലക്ടറാണ്. മുന്‍സിപ്പാലിറ്റികളില്‍ പ്രത്യേകം വരണാധികാരികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ ഒരു അംഗം നാമനിര്‍ദേശം ചെയ്യുകയും മറ്റൊരാള്‍ പിന്തുണക്കുകയും ചെയ്യണം. ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒപ്പണ്‍ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തും. ബാലറ്റിന് പിറകില്‍ വോട്ടു ചെയ്യുന്ന അംഗം പേരെഴുതി ഒപ്പിടണം. ഒറ്റസ്ഥാനാര്‍ഥി മാത്രമെയുള്ളൂ എങ്കില്‍ ആ വ്യക്തി ജയിച്ചതായി പ്രഖ്യാപിക്കും. ഒരു തദ്ദേശ സ്ഥാപനത്തിലേക്ക് ആകെ തിരഞ്ഞടുത്ത അംഗങ്ങളുടെ പകുതിയെങ്കിലും ഉണ്ടെങ്കിലേ ക്വാറം തികഞ്ഞതായി കണക്കാക്കൂ.

ബി.ജെ.പി വിജയം ഉറപ്പിച്ച തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. അന്‍പത് കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രന്റെയും പിന്തുണയുള്ള ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി വി.വി.രാജേഷിന് അനായാസം വിജയിക്കാനാകും. ജി.എസ്.ആശാനാഥാണ് ബിജെപി ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. അതേസമയം, 29 കൗണ്‍സിലര്‍മാരുള്ള എല്‍ഡിഎഫ് ആര്‍.പി.ശിവജിയെയും 19 കൗണ്‍സിലര്‍മാരുള്ള യുഡിഎഫ് കെ.എസ്.ശബരിനാഥനെയും മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്.

ജില്ലയിലെ നാല് നഗരസഭകളിലും ഭരണം ഉറപ്പിച്ച എല്‍ഡിഎഫ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനാര്‍ഥികളെ നേരത്തെ നിശ്ചയിച്ചിരുന്നു. നെയ്യാറ്റിന്‍കരയില്‍ ഡബ്‌ളിയു.ആര്‍.ഹീബയും ആറ്റിങ്ങലില്‍ എം.പ്രദീപും വര്‍ക്കലയില്‍ ഗീത ഹേമചന്ദ്രനും നെടുമങ്ങാട് ആര്‍.ജയദേവനുമാണ് അധ്യക്ഷ സ്ഥാനത്തേക്ക് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്.

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് വി.കെ മിനിമോള്‍ ഇന്ന് കൊച്ചിയുടെ മേയറാകും. ദീപക് ജോയ് ആണ് ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. അവസാന രണ്ടര വര്‍ഷം മേയര്‍ സ്ഥാനം ഷൈനി മാത്യുവിനും ഡപ്യൂട്ടി മേയര്‍ സ്ഥാനം കെ.വി.പി കൃഷ്ണമാറിനും നല്‍കും. മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ സഹകരിക്കും.

കോഴിക്കോട് കോര്‍പ്പറേഷനില്‍ തടമ്പാട്ടുതാഴത്ത് നിന്ന് വിജയിച്ച മുതിര്‍ന്ന അംഗം ഒ സദാശിവനും കോട്ടുളിയില്‍ നിന്ന് ജയിച്ച ഡോ. എസ്. ജയശ്രീയുമാണ് എല്‍ഡിഎഫിന്റെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികള്‍. എസ്. കെ. അബൂബക്കറും ഫാത്തിമ തഹ്ലിയയും യുഡിഎഫിന്റെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനാര്ഥികളാകും.

കൊല്ലം കോര്‍പറേഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് മേയറായി എ. കെ. ഹഫീസും ഡെപ്യൂട്ടി മേയറായി ഉദയ സുകുമാരനുമാണ് മത്സരിക്കുന്നത്. കോര്‍പ്പറേഷന്‍ രൂപീകരിച്ചതിനുശേഷം ആദ്യമായാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ അധികാരത്തില്‍ എത്തുന്നത്. ആകെയുള്ള 56 സീറ്റില്‍ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേക്ക് വന്നത്.

സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തുന്ന ആലപ്പുഴ നഗരസഭയില്‍ കോണ്‍ഗ്രസിലെ മോളി ജേക്കബ് ചെയര്‍പേഴ്‌സനാകും.UDF നെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ ജോസ് ചെല്ലപ്പന്‍ വൈസ് ചെയര്‍മാനാകും. ആദ്യ രണ്ടു വര്‍ഷം ബീച്ച് വാര്‍ഡ് കൗണ്‍സിലറായ മോളി ജേക്കബും തുടര്‍ന്ന് രണ്ടു വര്‍ഷം കോണ്‍ഗ്രസിലെ തന്നെ പാലസ് വാര്‍ഡ് കൗണ്‍സിലര്‍ സി.എസ്.ഷോളിയും ചെയര്‍പേഴ്‌സനാകും. ഒരു വര്‍ഷം ലീഗ് പ്രതിനിധിക്കാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനം. ആലപ്പുഴയില്‍ എല്‍ഡിഎഫിന് ലഭിച്ച ഏക നഗരസഭയായ ചേര്‍ത്തലയില്‍ CPMലെ സോബിന്‍ സോമനെ ചെയര്‍മാനാക്കാന്‍ CPM ചേര്‍ത്തല ഏരിയ കമ്മിറ്റി തീരുമാനിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News