Enter your Email Address to subscribe to our newsletters

Kerala, 26 ഡിസംബര്‍ (H.S.)
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് ( 35 ) ആണ് മരിച്ചത്. മംഗലാപുരം – പാലക്കാട് ഇൻ്റർസിറ്റി ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. കുമ്പള സ്റ്റേഷനിൽ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
---------------
Hindusthan Samachar / Roshith K