Enter your Email Address to subscribe to our newsletters

Pathanamthitta , 26 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രവാസി വ്യവസായി. ചിത്രം കണ്ടാണ് സ്ഥിരീകരിച്ചത്. അതേസമയം ശബരിമല കൊള്ളയുമായി ഒരു ബന്ധവുമില്ലെന്നാണ് ഇയാള്‍ നേരത്തെ പറഞ്ഞത്.
തന്റെ നമ്പര്‍ ആരോ മിസ് യൂസ് ചെയ്യുന്നു. അതേ കുറിച്ചാണ് എസ്‌ഐടി ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താന്‍ ഉപയോഗിക്കുന്ന നമ്പര്‍ മറ്റൊരാളുടെ പേരിലാണ് ഉള്ളത്. ആ ആള്‍ നമ്പര്‍ ദുരുപയോഗം ചെയ്തു. താന്‍ ഡി മണിയല്ല, എം സുബ്രഹ്മമണിയാണ് എന്നിങ്ങനെയായിരുന്നു ഇയാളുടെ വാദം.
താന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണെന്നും സ്വര്‍ണക്കച്ചവടവുമായി യാതൊരു ബന്ധവുമായില്ലെന്നും ഇയാള്‍ വ്യക്തമാക്കി. പൊലീസുകാര്‍ കുറച്ച് ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ആരെയും അറിയില്ല എന്നു പറഞ്ഞെന്നും എംഎസ് മണി കൂട്ടിച്ചേര്‍ത്തു. ബാലമുരുഗന്‍ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താന്‍ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും ഇയാൾ പരന്നിരുന്നു.
ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം.
---------------
Hindusthan Samachar / Roshith K