സ്വർണക്കൊള്ള വിവാദത്തിൽ വൻ ട്വിസ്റ്റ്. ദിണ്ടിഗലിൽ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തയാൾ ഡി. മണി അല്ലെന്ന് വെളിപ്പെടുത്തൽ
Dindigul, 26 ഡിസംബര്‍ (H.S.) സ്വർണക്കൊള്ള വിവാദത്തിൽ വൻ ട്വിസ്റ്റ്. ദിണ്ടിഗലിൽ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തയാൾ ഡി. മണി അല്ലെന്ന് വെളിപ്പെടുത്തൽ. താൻ എം.എസ്. മണിയെന്ന എം. സുബ്രഹ്മണ്യമാണെന്ന് എസ്ഐടി സംഘം ചോദ്യം ചെയ്തയാൾ അവകാശപ്പെട്ടു. താ
sabarimala


Dindigul, 26 ഡിസംബര്‍ (H.S.)

സ്വർണക്കൊള്ള വിവാദത്തിൽ വൻ ട്വിസ്റ്റ്. ദിണ്ടിഗലിൽ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തയാൾ ഡി. മണി അല്ലെന്ന് വെളിപ്പെടുത്തൽ. താൻ എം.എസ്. മണിയെന്ന എം. സുബ്രഹ്മണ്യമാണെന്ന് എസ്ഐടി സംഘം ചോദ്യം ചെയ്തയാൾ അവകാശപ്പെട്ടു. താൻ റിയൽ എസ്റ്റേറ്റ് വ്യവസായി മാത്രമാണ്. ശബരിമല സ്വർണക്കൊള്ളയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ സംഘം കേരളത്തിൽ നിന്നെത്തിയത് എന്തിനെന്ന് അറിയില്ലെന്നും വ്യവസായി പറഞ്ഞു.

സുഹൃത്തിൻ്റെ പേരിലുള്ള നമ്പറാണ് ഉപയോഗിക്കുന്നതെന്നും, അത് ആരോ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് മണിയുടെ വാദം. ശബരിമല സ്വർണകേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല. അന്വേഷണ സംഘം കുറച്ച് ഫോട്ടോകൾ കാണിച്ചു. എന്നാൽ ആരെയും അറിയില്ല എന്നാണ് പറഞ്ഞത്. താനല്ല ഡി. മണി എന്ന് വ്യക്തമാക്കിയതോടെ പൊലീസ് തിരിച്ചുപോയെന്നും എം. എസ്. മണി പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News