Enter your Email Address to subscribe to our newsletters

Sabarimala, 26 ഡിസംബര്‍ (H.S.)
ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബര്‍ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞസീസണില്‍ ഡിസംബര്‍ 23ന് തന്നെ തീര്‍ഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു. (30,78,044 പേര്‍.) 2024 ഡിസംബര്‍ 25 വരെ 32,49,756 പേരാണു ദര്‍ശനം നടത്തിയത്. 2023ല്‍ ഡിസംബര്‍ 25 വരെ 28.42 ലക്ഷം ഭക്തരാണ് എത്തിയത്്.
ഈ വര്‍ഷം സീസണിന്റെ തുടക്കത്തില്‍ തന്നെ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം വിര്‍ച്വല്‍ ക്യൂവിലും, സ്പോട്ട് ബുക്കിംഗിലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നു.ഇക്കുറി ഏറ്റവും കൂടുതല്‍ ആളുകള്‍ ദര്‍ശനത്തിനെത്തിയത് നട തുറന്ന് നാലുദിവസം പിന്നിട്ട നവംബര്‍ 19നാണ്; 1,02,299 പേര്‍. ഏറ്റവും കുറവു പേര്‍ എത്തിയത് ഡിസംബര്‍ 12നും; 49,738.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളില്‍ തിരക്കുകുറവായിരുന്നു. ഈ ഞായറാഴ്ച (ഡിസംബര്‍ 21) 61,576 പേരാണ് ദര്‍ശനത്തിനെത്തിയത്. ബാക്കി ദിവസങ്ങളില്‍ എണ്‍പതിനായിരത്തിനു മുകളില്‍ ഭക്തരെത്തി. തിങ്കള്‍-85847, ചൊവ്വ,-83845, ബുധന്‍-85388, വ്യാഴം-89729.മണ്ഡലപൂജയോടനുബന്ധിച്ചു വെള്ളി, ശനി (ഡിസംബര്‍ 26,27) ദിവസങ്ങളില്‍ വിര്‍ച്വല്‍ ക്യൂ വഴി ഭക്തരെ അനുവദിക്കുന്നതു യഥാക്രമം 30000, 35000 ആയി ചുരുക്കി. സ്പോട്ട്ബുക്കിംഗ് 2000 ആയും നിജപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച രാവിലെമുതല്‍ പമ്പയില്‍ നിന്നു ഭക്തരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെട്ടിത്തിയിരുന്നു. രാവിലെ ഒന്‍പതുവരെയുള്ള കണക്കനുസരിച്ച് 22, 039 പേര്‍ ദര്‍ശനം നടത്തി.
ആറന്‍മുളിയില്‍ നിന്ന് പുറപ്പെട്ട് തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും. വൈകിട്ട് തങ്കഅങ്ക ചാര്‍ത്തി ദീപാരാധന നടക്കും. നാളെയാണ്തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ മണ്ഡലപൂജ. ശനിയാഴ്ച രാത്രി 11.00 മണിക്കു ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30നായിരിക്കും തുറക്കുക. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്ക അങ്കി.
---------------
Hindusthan Samachar / Sreejith S