Enter your Email Address to subscribe to our newsletters

Thrishur , 26 ഡിസംബര്‍ (H.S.)
തൃശൂർ: യു ഡി എഫിന് അധികാരം ലഭിച്ച തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം ഉജ്വലവിജയത്തിന്റെ ശോഭകെടുത്തുന്നതായിരുന്നുവെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും നാല് മാസങ്ങള്‍ക്കിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
തൃശ്ശൂര്‍ മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റെന്ന ആരോപണത്തില്‍ പ്രതിരോധത്തിലായിരിക്കയാണ് കോണ്‍ഗ്രസ് നേതൃത്വം. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ പദവി മോഹിച്ച കൗണ്‍സിലര്‍ ലാലി ജെയിംസാണ് നേതൃത്വത്തെ വെട്ടിലാക്കി രംഗത്തെത്തിയത്. മാധ്യമങ്ങളില്‍ ലാലി ജെയിംസ് മേയറാവുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളും ഈ വാര്‍ത്തകള്‍ ശരിവെക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളും നടത്തി. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ ഡോ. നിജി ജസ്റ്റിനെ മേയറായി പ്രഖ്യാപിച്ചതോടെയാണ് ലാലി ജെയിംസ് നേതൃത്വവുമായി ഇടഞ്ഞത്.
തന്നെ മേയറായി പരിഗണിച്ചിരുന്നുവെന്നും, ഉന്നത നേതാക്കള്‍ക്ക് ചോദിച്ച പണം നല്‍കാന്‍ പറ്റാതെ വന്നതോടെയാണ് തന്നെ ഒഴിവാക്കിയതെന്നുമായിരുന്നു ലാലിയുടെ ആരോപണം. തന്നെ അവസാനഘട്ടത്തില്‍ പരിഗണിക്കാതിരുന്നതിന് പിന്നില്‍ കോഴയാണെന്നായിരുന്നു വിശദീകണം.
---------------
Hindusthan Samachar / Roshith K