Enter your Email Address to subscribe to our newsletters

Trivandrum , 26 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. ആക്കുളത്ത് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടേ കാലോടെയായിരുന്നു സംഭവം. ആക്കുളത്ത് നിന്ന് കുളത്തൂർ ഭാഗത്തേയ്‌ക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് മറിഞ്ഞത്. പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് ലോറിക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. ഇതോടെ വലത് ഭാഗത്തേക്ക് നീങ്ങിയ ടിപ്പർ കാറിന് മുകളിലേക്ക് മറിഞ്ഞു. തുടർന്ന് ലോറിയിൽ ഉണ്ടായിരുന്ന മണൽ വീണ് കാറിന്റെ മുൻവശത്തുള്ള ഗ്ലാസ് മുഴുവനായി മൂടി.
ശ്രീകാര്യം സ്വദേശിയായ മലിന്ദും രണ്ട് സഹോദരങ്ങളുമാണ് കാറിൽ ഉണ്ടായിരുന്നത്. മൂന്നു പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാക്കയിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തുമ്പ പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.
---------------
Hindusthan Samachar / Roshith K