മേയറായി വിവി രാജേഷ്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതുചരിത്രം
Thiruvanathapuram, 26 ഡിസംബര്‍ (H.S.) തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ബിജെപിയുടെ വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. 51 വോട്ടുകള്‍ നേടിയാണ് രാജേഷിന്റെ വിജയം. വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയാണ് രാജേഷിന് ലഭിച്ചത്
rajesh


Thiruvanathapuram, 26 ഡിസംബര്‍ (H.S.)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ബിജെപിയുടെ വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. 51 വോട്ടുകള്‍ നേടിയാണ് രാജേഷിന്റെ വിജയം. വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയാണ് രാജേഷിന് ലഭിച്ചത്. എംആര്‍ ഗോപനാണ് വിവി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. വി ജി ഗിരികുമാര്‍ പിന്‍താങ്ങി. കോണ്‍ഗ്രസില്‍ നിന്ന് ശബരീനാഥനും സിപിഎമ്മില്‍ നിന്ന് ആര്‍ പി ശിവജിയും മത്സരിച്ചിരുന്നു.

വോട്ട് എണ്ണിയപ്പോള്‍ സാധുവായത് 97 വോട്ടുകളായിരുന്നു. രണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവായി. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് കെ ആര്‍ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടുകള്‍ അസാധു ആയത്. ഇതോടെ കെഎസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍ പി ശിവജിക്ക് 29 വോട്ടുകളും ലഭിച്ചു.

രാജേഷിന്റെ വിജയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സിപിഎം പ്രതിഷേധിച്ചു. ഇരുപതോളം ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞയില്‍ ചട്ടം ലംഘിച്ചു എന്നാണ് സിപിഎം പരാതി. ദൈവങ്ങളുടെ പേരിലും ബലിദാനിയുടെ പേരിലും ചെയ്ത പ്രതിജ്ഞ അംഗീകരിക്കാന്‍ കഴിയില്ല. ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ വരാണആധികാരിയായ ജില്ലാ കളക്ടര്‍ ഇത് അംഗീകരിച്ചില്ല.

സിപിഎം പ്രതിഷേധത്തിനിടെ രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. കളക്ടര്‍ തന്നെ അധികാര ചിഹ്നങ്ങള്‍ അണിയിക്കുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന് രാജേഷ് പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ വലിയ വികസനം കൊണ്ടുവരാന്‍ കഴിയും. അതിനായി പ്രവര്‍ത്തിക്കുമെന്നും രാജേഷ് പറഞ്ഞു.

45 വര്‍ഷം നീണ്ട് സിപിഎം ഭരണത്തിന് അവസാനം വരുത്തിയാണ് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. വലിയ വിജയം നേടിയതിന് പിന്നാലെ

തലസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാന നഗരിയിലെ സ്വാധീനമുറപ്പിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ കളത്തിലിറക്കാനുമുള്ള നീക്കങ്ങള്‍ നടക്കുകയാണ്. അധികം വൈകാതെ നരേന്ദ്രമോദിയെ തലസ്ഥാനത്തെത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രചാരണം വിപുലമായ രീതിയില്‍ ബിജെപി ഇലക്ഷന്‍ സമയത്ത് തന്നെ നടത്തിയിരുന്നു.

ജനുവരി അവസാനത്തോടെ മോദി തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. നഗരത്തിലെ കൗണ്‍സിലര്‍മാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തും. മോദിയെ നഗരത്തില്‍ കൊണ്ടുവരുന്നത് മുതല്‍ ഒളിമ്പിക്സിലെ ഒരിനം തിരുവനന്തപുരത്തു നടത്തും എന്നതുള്‍പ്പെടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. തെരുവുനായ ശല്യത്തിന് അന്ത്യമുണ്ടാക്കുമെന്നും വി വി രാജേഷ് പ്രതികരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News