മുഖ്യമന്ത്രി പോറ്റിയോട് സംസാരിച്ചിട്ടില്ല; പ്രചരിക്കുന്നത് മുഖ്യമന്ത്രി പോറ്റിയെ മറികടന്ന് പോകുമ്പോൾ എടുത്ത ചിത്രം
Thiruvananthapuram, 26 ഡിസംബര്‍ (H.S.) മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്ത്. പോറ്റിയുമായി സംസാരിക്കുന്നതെന്ന പേരിൽ പ്രചരിച്ചത്, മുഖ്യമന്ത്രി കടന്ന് പോകുമ
unnikrishnan potti


Thiruvananthapuram, 26 ഡിസംബര്‍ (H.S.)

മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്ത്. പോറ്റിയുമായി സംസാരിക്കുന്നതെന്ന പേരിൽ പ്രചരിച്ചത്, മുഖ്യമന്ത്രി കടന്ന് പോകുമ്പോൾ എടുത്ത ചിത്രമെന്ന് തെളിഞ്ഞു. പരിപാടിയുടെ നോട്ടീസിലും പോറ്റിയുടെ പേരില്ല.

ശബരിമലയിലേക്ക് ഭീമാ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ആംബുലൻസ് ഉദ്ഘാടന പരിപാടിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തത്. മട്ടന്നൂർ ശങ്കരൻകുട്ടി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ എന്നിവരുണ്ടെങ്കിലും, പരിപാടിയുടെ പോസ്റ്ററിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരില്ല. സ്പോൺസർമാരുടെ ക്ഷണപ്രകാരമായിരുന്നു പോറ്റി എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ പോറ്റിയോട് അടക്കം പറഞ്ഞു സംസാരിച്ചു എന്നടക്കമുള്ള വ്യാജവാദങ്ങളായിരുന്നു പ്രചരിച്ചത്. എന്നാൽ പോറ്റിയെ തൊഴുത് പോകുന്നത് മാത്രമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനിടെ പോറ്റിയെ മറികടന്ന് പോകുന്നതായും ദൃശ്യങ്ങളിൽ കാണാം. ഇത് പ്രത്യേകം മുറിച്ചെടുത്തായിരുന്നു പ്രചാരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News