Enter your Email Address to subscribe to our newsletters

Trivandrum , 26 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ ഫയലില്‍ ഒപ്പുവെച്ച് ബിജെപി നേതാവ് വിവി രാജേഷ്. കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ഒപ്പുവച്ചത് വയോമിത്രം പദ്ധതിയിലാണ്. വയോമിത്രം പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് വി.വി രാജേഷ് ഒപ്പിട്ടത്.
ഇന്ന് രാവിലെ നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ 51 വോട്ടുകള്‍ നേടിക്കൊണ്ടാണ് വി.വി രാജേഷ് തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് നടന്ന 100ല്‍ 50 വാര്‍ഡുകളില്‍ വിജയിച്ചാണ് ബിജെപി തലസ്ഥാന നഗരം പിടിച്ചെടുത്തത്. കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയും ചേര്‍ത്ത് 51 വോട്ടുകളാണ് വി.വി രാജേഷിന് ലഭിച്ചത്.
ജി.എസ്. ആശാ നാഥാണ് ഡെപ്യൂട്ടി മേയര്‍. അതേസമയം, തലസ്ഥാനത്ത് മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം ചരിത്ര വിജയം ആഘോഷിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. നഗരത്തിലെ എല്ലാ വാര്‍ഡുകളിലും ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പായസവും മധുരവിതരണവും സംഘടിപ്പിക്കുന്നുണ്ട്.
---------------
Hindusthan Samachar / Roshith K