Enter your Email Address to subscribe to our newsletters

Dindigul, 27 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത തമിഴ്നാട് വ്യവസായി ഡി മണി ആവര്‍ത്തിച്ചു.തന്നെ വേട്ടയാടരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കെ അദ്ദേഹം പറഞ്ഞു.
താൻ നിരപരാധിയാണെന്നും രാഷ്ട്രീയമായോ സാമ്ബത്തികമായോ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്ബില്ലെന്നും മണി പറഞ്ഞു. എന്നാല്‍ മണിയുടെ മൊഴികള്‍ പൂർണ്ണമായും വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
ഡി. മണിയുടെ പ്രതികരണം
തമിഴ്‌നാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരനാണ് താനെന്നും തനിക്ക് സ്വർണ്ണ വ്യവസായമോ കേരളത്തില്‍ മറ്റു ബിസിനസ്സുകളോ ഇല്ലെന്നും മണി അവകാശപ്പെട്ടു. എന്തിനാണ് എന്നെ അന്വേഷിക്കുന്നത് എന്ന് പോലും അറിയില്ല. എസ്.ഐ.ടിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. എന്നെ വേട്ടയാടരുത് - മണി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ലെന്നും മണി ആവർത്തിച്ചു.
മണിയുടെ വിലാപങ്ങള്‍ മുഖവിലയ്‌ക്കെടുക്കാൻ അന്വേഷണ സംഘം തയ്യാറല്ല. കുറഞ്ഞ കാലയളവിനുള്ളില്‍ മണിയുടെ സാമ്ബത്തിക സ്രോതസ്സുകളിലുണ്ടായ അമ്ബരപ്പിക്കുന്ന വളർച്ചയാണ് പോലീസിനെ സംശയിപ്പിക്കുന്നത്. ഇയാള്‍ക്ക് പിന്നില്‍ വലിയൊരു ശൃംഖല തന്നെയുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. ഡിസംബർ 30-ന് വീണ്ടും ഹാജരാകാൻ മണിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മണിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും സാമ്ബത്തിക ഇടപാടുകളും വരും ദിവസങ്ങളില്‍ കൂടുതല്‍ വിശദമായി പരിശോധിക്കും.
ഡി മണിയുടെ സഹായി ശ്രീകൃഷ്ണന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പ്രത്യേക അന്വേഷണസംഘത്തിന് സംശയമുണ്ട്.ഇങ്ങനെയിരിക്കെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുമ്ബോഴാണ് ഡി മണിയുടെ മാധ്യമങ്ങളോടുളള പ്രതികരണം.
താനൊരു സാധാരണക്കാരനാണെന്നും തനിക്കൊന്നുമറിയില്ലെന്നും പറഞ്ഞുകൊണ്ട് ഡി മണി വിങ്ങിപ്പൊട്ടി.കേരളത്തില്‍ താന്‍ വന്നത് ക്ഷേത്ര ദര്‍ശനത്തിനായാണ്. തന്നെ അന്വേഷിച്ച് കേരളത്തിലെ പൊലീസ് സംഘം ഇവിടെ വന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ബാലമുരുകന്‍ സുഹൃത്താണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഡി മണി കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസിനെക്കുറിച്ച് ടിവിയിലെ വാര്‍ത്തകള്‍ കണ്ടാണ് അറിഞ്ഞത്.പ്രത്യേക അന്വേഷണസംഘം ചോദിച്ചതിനെല്ലാം കൃത്യമായി താന്‍ മറുപടി നല്‍കി.
എസ്‌ഐടിയോട് എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും കേസില്‍ 31 ാം തീയതി എസ്‌ഐടി സംഘത്തിന് മുന്നിലെത്തുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാണ് പോകുന്നതെന്നും പറഞ്ഞു. തന്റെ അക്കൗണ്ട് അടക്കം പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു.
തന്റെ ഫോണടക്കം പരിശോധന നടത്തിയെന്നും പറഞ്ഞു. താന്‍ ഒരു സാധാരണക്കാരനാണെന്നും റീയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ചെറിയ ബിസിനസ് മാത്രമേ ചെയ്തിട്ടുള്ളൂ തനിക്ക് റീയല്‍ എസ്‌റ്റേറ്റ് ബന്ധം മാത്രമാണ് ഉള്ളതെന്നും ശബരിമല സ്വര്‍ണ്ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും പറഞ്ഞു. മുമ്ബ് ഓട്ടോ ഓടിച്ചിരുന്നു. എന്നാല്‍ റീയല്‍ എസ്‌റ്റേറ്റിലൂടെ പടിപടിയായി ഉയര്‍ന്നുവന്നയാളാണെന്നും പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ഒരു ബന്ധവുമില്ല. ശബരിമല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ബന്ധവുമില്ല. തന്നെ മോശമായി ചിത്രീകരകിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീകൃഷ്ണനെ തനിക്ക് അറിയില്ല. ഒരു ഫോണ്‍നമ്ബറുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് വിളിപ്പിച്ചത്. അത് പരിശോധിക്കുകയും ചെയ്തു. കേരളവുമായോ ശബരിമലയുമായോ മറ്റേതെങ്കിലും ബന്ധമില്ല.
ശബരിമലയില്‍ ഭക്തന്‍ എന്ന നിലയില്‍ വന്നിട്ടുണ്ട്. പിതാവിന്റെ ബലികര്‍മ്മവുമായി ബന്ധപ്പെട്ട് കേരളത്തിലും വന്നിട്ടുണ്ട്. താന്‍ ഉപയോഗിക്കുന്ന സിം ബാലമുരുകന്‍ എന്ന സുഹൃത്തിന്റേതാണ്. ഇദ്ദേഹം പാവപ്പെട്ടയാളാണ്. സ്വന്തം നാടുവിട്ട് പോലും പോയിട്ടില്ല എന്നും പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR