Enter your Email Address to subscribe to our newsletters

Ernakulam, 27 ഡിസംബര്‍ (H.S.)
നിവിന്‍ പോളിയും അജു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തിയ 'സര്‍വ്വം മായ'യ്ക്കു തിയറ്ററുകളില്‍ മികച്ച പ്രതികരണം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. പ്രക്ഷകരെ ചിരിപ്പിക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്നാണ് ആദ്യ ഷോയ്ക്കു ശേഷം മിക്കവരുടെയും പ്രതികരണം.
മികച്ച എന്റര്‍ടെയ്‌നര്‍. അടിമുടി നിവിന്‍ പോളി ഷോ' ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചു.
'കുറേ നാളുകളുമായി പ്രേക്ഷകര്‍ കാത്തിരുന്നത് നിവിന്‍ പോളിയുടെ ഇത്തരത്തിലൊരു രസികന്‍ കഥാപാത്രത്തിനു വേണ്ടിയാണ്. കുടുംബവുമായി ആഘോഷിച്ചു കാണാന്‍ പറ്റിയ സിനിമ,' എന്നാണ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
എന്റര്‍ടെയ്‌നര്‍ നിവിന്‍ പോളിയെ തിരിച്ചുകിട്ടിയെന്നും നിവിന്‍ - അജു വര്‍ഗീസ് കോംബോ എപ്പോഴത്തെയും പോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെന്നും ആദ്യ ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ചെറിയ കുറവുകള്‍ ഉണ്ടെങ്കിലും ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാനുള്ള വകയെല്ലാം ഈ സിനിമയില്‍ കരുതിവച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറഞ്ഞു.
എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 8.6 കോടി ഗ്രോസ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്ന് മാത്രം 4.05 കോടി രൂപയും നേടി. ആഗോളതലത്തില്‍ സര്‍വം മായ 12.65 കോടി രൂപയാണ് ആകെ നേടിയത്. ഇന്ത്യയില്‍ നിന്ന് ഓപ്പണിംഗില്‍ 3.35 കോടി നെറ്റായി നേടിയപ്പോള്‍ രണ്ടാം ദിവസം 3.85 കോടി രൂപയാണ് നെറ്റ് കളക്ഷൻ.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖില്‍ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തില്‍ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നല്‍കുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികള്‍. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.
ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അല്‍താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖില്‍ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR