മുഖ്യമന്ത്രിക്കെതിരായ വ്യാജ പ്രചാരണത്തിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിനെ പിന്തുണച്ച് യു ഡി എഫ് നേതാക്കൾ
Thiruvanathapuram, 27 ഡിസംബര്‍ (H.S.) മുഖ്യമന്ത്രിക്കെതിരായ വ്യാജ പ്രചാരണത്തിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിനെ പിന്തുണച്ച് നേതാക്കൾ.. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് പകർത്തിയ ഫോട്ടോ പ്രചരിപ്പിച്ചതിന് കെപിസിസി രാഷ്ട്രീയ കാര്യസമി
Sunny Joseph


Thiruvanathapuram, 27 ഡിസംബര്‍ (H.S.)

മുഖ്യമന്ത്രിക്കെതിരായ വ്യാജ പ്രചാരണത്തിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിനെ പിന്തുണച്ച് നേതാക്കൾ..

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് പകർത്തിയ ഫോട്ടോ പ്രചരിപ്പിച്ചതിന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രമണ്യത്തിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധമെന്ന് കെ. പി. സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു..മുഖ്യമന്ത്രിയും സർക്കാരും ജനാധിപത്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും പിച്ചിച്ചീന്തുകയാണെന്നും കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു..

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സർക്കാരും തെളിയിച്ച അതേ പാതയിലൂടെയാണ് പിണറായി വിജയൻ കേരളത്തെ ഇപ്പോൾ നയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടൊന്നും ജനാധിപത്യ, മതേതരത്വ കേരളം തകരുകയോ തളരുകയോ ചെയ്യില്ല. കേരളത്തിന്റെ വായടപ്പിക്കാനും കഴിയില്ല.

സ്വർണക്കൊള്ള മുഖ്യമന്ത്രിയേയും സർക്കാരിനേയും എത്രമാത്രം പിടിച്ചുലയ്ക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ പരാക്രമങ്ങൾ. വീട് വളഞ്ഞ് ആണ് സുബ്രമണ്യത്തെ അറസ്റ്റ് ചെയ്തത്. പോറ്റിയെ കേറ്റിയേ എന്ന പാട്ടിനെതിരേ സി പി എം ഉറഞ്ഞുതുള്ളിയെങ്കിലും ജനരോഷം ഭയന്ന് പേടിച്ച് പിന്മാറി.അതേ ചിത്രം പ്രചരിപ്പിച്ച ബി ജെ പി നേതാക്കൾക്കെതിരേ നടപടിയില്ല എന്നത് സിപിഎം - ബിജെപി അന്തർധാരയുടെ മറ്റൊരു തെളിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുഹ്ണ്യത്തിന് പിന്തുണയുമായെത്തി..സു ബ്രമഹ്ണ്യൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് ഷെയർ ചെയ്യുകയാണുണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.. സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സുബ്രഹ്മണ്യന്റെ അറസ്റ്റ്.. ഇതു കൊണ്ടൊന്നും കോൺഗ്രസ് നേതാക്കൾ പേടിച്ചു പോകില്ലെന്നും ചെന്നിത്തല പറഞ്ഞു .

കോൺഗ്രസ് നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല. തൻറെ ഫോട്ടോയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോയും എ ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു. താൻ ജീവിതത്തിൽ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയ നേരിട്ട് കണ്ടിട്ടില്ല.. കേസുകൊടുക്കാൻ പോയാൽ അതിനെ സമയം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സുബ്രഹ്മണ്യനെതിരായ അറസ്റ്റ് രാഷ്ട്രീയപരമായും നിയമപരമായും നേരിടും..

ശബരിമലയിലെ സ്വർണ്ണം അടിച്ചോണ്ട് പോയവരെല്ലാം എല്ലാം നിയമത്തിനു മുന്നിൽ വരണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു..

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് ആണ് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം സുബ്രഹ്മണ്യനെ ചേവായൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ വന്ന ഒരു ഫോട്ടോ ഷെയർ ചെയ്തതാണെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.. ആ ഫോട്ടോയിൽ ചെറിയ പിശക് ഉണ്ടെന്ന് മനസ്സിലായപ്പോൾ അത് ഡിലീറ്റ് ചെയ്തുവെന്നുമാണ് അദ്ദേഹത്തിൻ്റെ വിശദീകരണം

അതേസമയം ജാമ്യം ലഭിക്കാവുന്ന കേസിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് പ്രവീൺ കുമാർ പറഞ്ഞു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News