മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി
Thrishur , 27 ഡിസംബര്‍ (H.S.) മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി തൃശൂര്‍ മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്. 10 വാര്‍ഡ് മെമ്പര്‍മാ
മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി


Thrishur , 27 ഡിസംബര്‍ (H.S.)

മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി

തൃശൂര്‍ മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്. 10 വാര്‍ഡ് മെമ്പര്‍മാരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ രണ്ട് പ്രാദേശിക നേതാക്കളെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പല്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് പുറത്താക്കിയത്.

നാടകീയ നീക്കമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോണ്‍ഗ്രസ് വിമതരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേര്‍ന്നു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച ഒരു സ്വതന്ത്രന്റെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് പ്രസിഡന്റായി. വൈസ് പ്രസിഡണ്ടായി യുഡിഎഫിന്റെ അംഗമായിരുന്ന നൂര്‍ജഹാന്‍ നവാസും വിജയിച്ചു.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നതിനിടയിലാണ് നാടകീയ നീക്കവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇരുവരുടെയും നേതൃത്വത്തിലായിരുന്നു ബിജെപി കൂട്ടുകച്ചവടം എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വോട്ടുകള്‍ നേതാക്കള്‍ ബിജെപിയിലേക്ക് മറച്ചുവെന്നും നേതൃത്വം വിലയിരുത്തുന്നു.

തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മറ്റത്തൂർ. 2025 ഡിസംബർ 27-ലെ കണക്കനുസരിച്ച്, ദീർഘകാലത്തെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റങ്ങളാണ് ഈ പഞ്ചായത്തിൽ സംഭവിച്ചിരിക്കുന്നത്.

നിലവിലെ നേതൃത്വം (ഡിസംബർ 2025)

പ്രസിഡന്റ്: സ്വതന്ത്ര സ്ഥാനാർത്ഥിയായ ടെസ്സി ജോസ് കല്ലറയ്ക്കൽ. 2025 ഡിസംബർ 27-ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇവർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

രാഷ്ട്രീയ പശ്ചാത്തലം: കഴിഞ്ഞ 23 വർഷമായി പഞ്ചായത്ത് ഭരിച്ചിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (LDF) ഭരണം നഷ്ടമായി. കോൺഗ്രസിൽ നിന്ന് രാജിവെച്ച എട്ട് അംഗങ്ങളുടെയും ബി.ജെ.പി (NDA) അംഗങ്ങളുടെയും പിന്തുണയോടെ 12 വോട്ടുകൾ നേടിയാണ് ടെസ്സി ജോസ് വിജയിച്ചത്.

ഭരണപരമായ വിവരങ്ങൾ

ജില്ല: തൃശ്ശൂർ.

ബ്ലോക്ക്: കൊടകര.

താലൂക്ക്: ചാലക്കുടി.

വാർഡുകൾ: 24.

പിൻകോഡ്: 680312.

ഫോൺ: 8547614314.

ഇമെയിൽ: votsr.mthr@kerala.gov.in.

സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ

2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന കക്ഷിനില താഴെ പറയുന്ന പ്രകാരമാണ്:

LDF: 10 സീറ്റുകൾ.

UDF (കോൺഗ്രസ്): 8 സീറ്റുകൾ.

NDA (BJP): 4 സീറ്റുകൾ.

സ്വതന്ത്രർ: 2 സീറ്റുകൾ.

കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് എട്ട് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയും, എൽ.ഡി.എഫിനെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ബി.ജെ.പി പിന്തുണയോടെ സഖ്യം രൂപീകരിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് കെ.പി.സി.സി (KPCC) ചില പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News