2014 മുതൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 6 മടങ്ങും കയറ്റുമതി 8 മടങ്ങും വർധിച്ചു: അശ്വിനി വൈഷ്ണവ്
Newdelhi , 27 ഡിസംബര്‍ (H.S.) ന്യൂഡൽഹി, ഡിസംബർ 27: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 6 മടങ്ങും കയറ്റുമതി 8 മടങ്ങും വർധിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
2014 മുതൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 6 മടങ്ങും കയറ്റുമതി 8 മടങ്ങും വർധിച്ചു: അശ്വിനി വൈഷ്ണവ്


Newdelhi , 27 ഡിസംബര്‍ (H.S.)

ന്യൂഡൽഹി, ഡിസംബർ 27: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 6 മടങ്ങും കയറ്റുമതി 8 മടങ്ങും വർധിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപ്പാദനം 2014-15 കാലയളവിലെ 1.9 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25ൽ 11.3 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കയറ്റുമതി 0.38 ലക്ഷം കോടി രൂപയിൽ നിന്ന് 3.3 ലക്ഷം കോടി രൂപയായും വർധിച്ചു. വൻകിട ഇലക്ട്രോണിക്സ് നിർമ്മാണത്തിനായുള്ള പി.എൽ.ഐ (PLI) പദ്ധതിയിലൂടെ 13,475 കോടി രൂപയിലധികം നിക്ഷേപം ആകർഷിക്കാൻ സാധിച്ചതായും 9.8 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനം കൈവരിച്ചതായും എക്സിലൂടെ (X) മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ സമഗ്രമായ കാഴ്ചപ്പാടാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ 25 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. സെമികണ്ടക്ടർ, ഘടകഭാഗങ്ങൾ എന്നിവയുടെ നിർമ്മാണം കൂടി വിപുലമാകുന്നതോടെ തൊഴിലവസരങ്ങൾ ഇനിയും വർധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രോണിക്സ് മേഖലയിൽ കഴിഞ്ഞ 5 വർഷത്തിനിടെ 1.3 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയുടെ കയറ്റുമതിയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ഇലക്ട്രോണിക്സ്. 2014ൽ ഇത് ഏഴാം സ്ഥാനത്തായിരുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. 2014-15ൽ വെറും രണ്ട് മൊബൈൽ നിർമ്മാണ യൂണിറ്റുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഏകദേശം 300 യൂണിറ്റുകളുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും 'മെയ്ഡ് ഇൻ ഇന്ത്യ' ആണ്.

മൊബൈൽ ഫോൺ ഉൽപ്പാദനം 0.18 ലക്ഷം കോടി രൂപയിൽ നിന്ന് 5.5 ലക്ഷം കോടി രൂപയായും കയറ്റുമതി 0.01 ലക്ഷം കോടിയിൽ നിന്ന് 2 ലക്ഷം കോടി രൂപയായും വർധിച്ചു. പൂർത്തിയായ ഉൽപ്പന്നങ്ങളിൽ നിന്ന് മാറി ഇനി മൊഡ്യൂളുകൾ, ഘടകഭാഗങ്ങൾ, അസംസ്‌കൃത വസ്തുക്കൾ, അവ നിർമ്മിക്കുന്ന യന്ത്രങ്ങൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി 249 അപേക്ഷകളിലൂടെ 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇതുവരെ പത്ത് സെമികണ്ടക്ടർ യൂണിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അതിൽ മൂന്നെണ്ണം ഉൽപ്പാദനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിലെ ചിപ്പുകൾ ഉടൻ തന്നെ ആഗോളതലത്തിൽ ഇലക്ട്രോണിക്സ് നിർമ്മാതാക്കൾക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള കമ്പനികൾക്ക് ഇന്ത്യയിലുള്ള വിശ്വാസവും ഇന്ത്യൻ കമ്പനികളുടെ മത്സരക്ഷമതയും 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിയുടെ വിജയകഥയാണെന്ന് അശ്വിനി വൈഷ്ണവ് കുറിച്ചു.

---------------

Hindusthan Samachar / Roshith K


Latest News