കശ്മീരില്‍ വീണ്ടും ഭീതി പടര്‍ത്തി സ്‌ഫോടകവസ്തു; സുരക്ഷ ശക്തമാക്കി സൈന്യം
Jammu kashmir, 27 ഡിസംബര്‍ (H.S.) ജമ്മു കശ്മീരിലെ ബാരാമുള്ള-ശ്രീനഗര്‍ ദേശീയ പാതയില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. ഹൈവേയില്‍ ചൂരാ എന്ന സ്ഥലത്ത് റോഡരികിലായാണ് ഇത് കണ്ടെത്തിയത്. ഇതോടെ മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വിവരമറിഞ്ഞയുടന്‍ സൈന്യവും പോലീസും
Indian Army


Jammu kashmir, 27 ഡിസംബര്‍ (H.S.)

ജമ്മു കശ്മീരിലെ ബാരാമുള്ള-ശ്രീനഗര്‍ ദേശീയ പാതയില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. ഹൈവേയില്‍ ചൂരാ എന്ന സ്ഥലത്ത് റോഡരികിലായാണ് ഇത് കണ്ടെത്തിയത്. ഇതോടെ മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വിവരമറിഞ്ഞയുടന്‍ സൈന്യവും പോലീസും സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഹൈവേയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പ്രദേശത്ത് കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടോ എന്നറിയാന്‍ സുരക്ഷാ സേന വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. പരിശോധനകള്‍ക്ക് ശേഷം അപകടമില്ലെന്ന് ഉറപ്പുവരുത്തിയെ ഗതാഗതം അനുവദിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നേരത്തെ ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിര്‍മിത റൈഫിള്‍ സ്‌കോപ്പ് (ദൂരദര്‍ശിനി) കണ്ടെത്തിയിരുന്നു. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. ആറ് വയസ്സുള്ള ഒരു ആണ്‍കുട്ടിക്കാണ് മാലിന്യ കൂമ്പാരത്തില്‍ നിന്ന് റൈഫിള്‍ സ്‌കോപ്പ് കിട്ടിയത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് കണ്ടതോടെയാണ് രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധിച്ചതും പൊലീസിനെ അറിയിച്ചതും.

സ്‌നൈപ്പര്‍ തോക്കില്‍ ഘടിപ്പിക്കാവുന്നതാണ് കണ്ടെത്തിയ റൈഫിള്‍ സ്‌കോപ്പ്. സംഭവത്തില്‍ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) പൊലീസും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ്.

ഡല്‍ഹി സ്‌ഫോടനത്തില്‍ കശ്മീര്‍ സ്വദേശികള്‍ ഉള്‍പ്പെട്ടതോടെ തന്നെ കനത്ത് ജാഗ്രതയിലാണ് സംസ്ഥാമം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ഡ് സ്വദേശിയായ പ്രതി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചകരില്‍ ഒരാളായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപ്രതിയെന്ന് വിലയിരുത്തപ്പെടുന്ന ഉമറുമായി ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്ത പലരും പിന്നാലെ അറസ്റ്റിലായി. ചാവേര്‍ ആക്രമണത്തിന് തയ്യറായിരിക്കാന്‍ ഉമര്‍ ആവശ്യപ്പെട്ട ഡാനിഷും അറസ്റ്റിലായിട്ടുണ്ട്.

ഡ്രോണുകളില്‍ രൂപമാറ്റം വരുത്തിയും റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചും ഡാനിഷ് ഭീകരാക്രമണങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കിയിരുന്നതായി എന്‍ഐഎ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് ദിവസം മുന്‍പ് ഇയാളെ ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഡല്‍ഹി പോലീസ്, ജമ്മു കശ്മീര്‍ പോലീസ്, ഹരിയാണ പോലീസ്, ഉത്തര്‍പ്രദേശ് പോലീസ്, മറ്റ് കേന്ദ്ര യൂണിറ്റുകള്‍ എന്നിവയുമായി ഏകോപിപ്പിച്ച് പഴുതടച്ച അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. ആസൂത്രണം, സാധനസാമഗ്രികള്‍ എത്തിക്കല്‍, ഫണ്ടിങ് എന്നിവ ഉള്‍പ്പെടെ, ആക്രമണത്തിന് പിന്നിലെ വലിയ ശൃംഖലയെ കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News