തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം.
Trivandrum , 27 ഡിസംബര്‍ (H.S.) തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന
തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌


Trivandrum , 27 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന്നു. 13 സീറ്റുകളുടെ ബലത്തിൽ യു ഡി എഫിന് വേണ്ടി പോരിനിറങ്ങിയ ആഗ്നസ് റാണി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന പ്രിയദർശിനി മികച്ച ഭൂരിപക്ഷത്തിനാണ് കല്ലമ്പലത്ത് വിജയം സ്വന്തമാക്കിയത്. എതിരാളികളില്ലാതെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയദർശിനി എത്തുന്നത് തടയാനാണ് യു ഡി എഫ് ആഗ്നസ് റാണിയെ രംഗത്തിറക്കിയത്. വെങ്ങാനൂരിൽ നിന്നാണ് ആഗ്നസ് റാണി ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ മണ്ഡലം തിരിച്ചുള്ള പട്ടിക.

ആദർശ് ഇലകമൺ (ഇലകമൺ), ദീപ അനിൽ (കിളിമാനൂർ), സുധീർഷാ (കല്ലറ), പി വി രാജേഷ് (വെഞ്ഞാറമൂട്), ജെ യഹിയ ( ആനാട്), ഡോ. കെ ആർ ഷൈജു ( പാലോട്), പ്രദീപ് നാരായൺ (ആര്യനാട്), എൽ പി മായാ ദേവി (വെള്ളനാട്), ഗോപു നെയ്യാർ (പൂവച്ചൽ), ജെ പി ആനി പ്രസാദ് (ഒറ്റശേഖരമംഗലം), ആതിര ഗ്രേസ് ( വെള്ളറട), ഐ വിജയ രാജി (കുന്നത്തുകാൽ), എസ് കെ ബെൻ ഡാർവിൻ (പാറശാല), സി ആർ പ്രാണകുമാർ (മരിയാപുരം), ഫ്രീഡ സൈമൺ (കാഞ്ഞിരംകുളം), അഞ്ജിത വിനോദ് കോട്ടുകാൽ (ബാലരാമപുരം), ആഗ്നസ് റാണി (വെങ്ങാനൂർ), ബി ശോഭന (പള്ളിച്ചൽ), എസ് സുരേഷ് ബാബു (മലയിൻകീഴ്), ആർ പ്രീത (കരകുളം), എസ് കാർത്തിക ( പോത്തൻകോട്), മഹാണി ജസീം (കണിയാപുരം), മിനി ജയചന്ദ്രൻ (മുരുക്കുംപുഴ), സജിത് മുട്ടപ്പലം (കിഴുവിലം), എസ് ഷീല (ചിറയിൻകീഴ്), നബീൽ കല്ലമ്പലം (മണമ്പൂർ), വി പ്രിയദർശിനി (കല്ലമ്പലം).

തിരഞ്ഞെടുപ്പ് ഫലം - ചുരുക്കത്തിൽ

ആകെ സീറ്റുകൾ: 28 ഡിവിഷനുകൾ (വാർഡ് പുനർനിർണ്ണയത്തിന് ശേഷം സീറ്റുകളുടെ എണ്ണം 26-ൽ നിന്ന് 28 ആയി വർദ്ധിച്ചിരുന്നു).

എൽ.ഡി.എഫ് (LDF): 15 സീറ്റുകൾ നേടി ഭരണം നിലനിർത്തി.

സി.പി.ഐ(എം): മത്സരിച്ച 21 സീറ്റുകളിൽ 13 എണ്ണം നേടി.

സി.പി.ഐ: 2 സീറ്റുകളിൽ വിജയിച്ചു.

യു.ഡി.എഫ് (UDF): 13 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തി.

കോൺഗ്രസ് (INC): 12 സീറ്റുകൾ.

മുസ്ലിം ലീഗ് (IUML): 1 സീറ്റ് (കണിയാപുരം ഡിവിഷൻ).

പ്രധാന വിവരങ്ങൾ

സത്യപ്രതിജ്ഞ: തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 2025 ഡിസംബർ 21-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാവായിക്കുളം ഡിവിഷനിൽ നിന്നുള്ള മുതിർന്ന സി.പി.ഐ(എം) നേതാവ് ബി.പി. മുരളി ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാന പരാജയം: കെ.പി.സി.സി ജനറൽ സെക്രട്ടറിയും സിറ്റിംഗ് അംഗവുമായ അൻസജിത റസലിന്റെ അപ്രതീക്ഷിത പരാജയം യു.ഡി.എഫിന് തിരിച്ചടിയായി.

ഡിവിഷനുകളിലെ മാറ്റം:

കല്ലറ, ആര്യനാട്, പൂവച്ചൽ, മാരിയപുരം, വെങ്ങാനൂർ, കണിയാപുരം, മുരുക്കുംപുഴ, കിഴുവിളം, മണമ്പൂർ എന്നീ ഡിവിഷനുകൾ യു.ഡി.എഫ് പിടിച്ചെടുത്തു.

വെള്ളറട, പാലോട് ഡിവിഷനുകളിൽ എൽ.ഡി.എഫ് വിജയിച്ചു.

കോർപ്പറേഷനിലെ വ്യത്യാസം: ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തിയപ്പോൾ, തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിനെ പരാജയപ്പെടുത്തി എൻ.ഡി.എ (ബി.ജെ.പി സഖ്യം) അധികാരം പിടിച്ചെടുത്തു.

---------------

Hindusthan Samachar / Roshith K


Latest News