Enter your Email Address to subscribe to our newsletters

Kozhikode, 28 ഡിസംബര്‍ (H.S.)
ബേപ്പൂർ ഇൻ്റർനാഷണല്‍ വാട്ടര്‍ ഫെസ്റ്റിൽ കൗതുക കാഴ്ചയായി ഐഎൻഎസ് കൽപ്പേനി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ കൽപ്പേനിയെ കാണാൻ നൂറുകണക്കിന് ആളുകളാണ് തുറമുഖത്ത് എത്തുന്നത്. ഫെസ്റ്റിൻ്റെ ആദ്യദിനം മുതൽ കൽപ്പേനി പ്രദർശനത്തിന് ഉണ്ടെങ്കിലും എന്നും കപ്പൽ കാണാൻ ആളുകളുടെ തിരക്കാണ്.
ബേപ്പൂരിന്റെ സായാഹ്നങ്ങളെ മനോഹരമാക്കി അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപിന്റെ പേരിലുള്ള ഐഎന്‍എസ് കല്‍പ്പേനി. 2010ന് ശേഷം കമ്മീഷന്‍ ചെയ്ത യുദ്ധ കപ്പലാണ് ഇത്. തീരസംരക്ഷണം, കടല്‍ നിരീക്ഷണം, വേഗത്തിലുള്ള ആക്രമണ ദൗത്യങ്ങള്‍ എന്നിവയായിരുന്നു കല്‍പ്പേനിയുടെ പ്രധാന ചുമതലകള്‍. വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂര്‍ തുറമുഖത്തെത്തിയ ഐഎന്‍എസ് കല്‍പ്പേനിയെ കോഴിക്കോട്ടുകാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ക്രിസ്മസ് അവധിക്കാലമായതിനാല്‍ കുട്ടികളോടൊപ്പം കുടുംബസമേതമാണ് എല്ലാവരും എത്തിയത്. ആദ്യമായി ഒരു യുദ്ധകപ്പൽ നേരിൽ കണ്ടതിന്റെ സന്തോഷവും, കൗതുകവും കോഴിക്കോടിന്റെ മേയർ ഒ. സദാശിവനും ഉണ്ടായിരുന്നു.
കപ്പലിന്റെ മുന്‍ വശത്തെ ഡെക്ക്, പിന്‍വശമായ ക്വാര്‍ട്ടര്‍ ഡെക്ക്, കപ്പലിനകത്തെ സുരക്ഷ സംവിധാനങ്ങള്‍, ആയുധങ്ങള്‍ എന്നിവ നേരിട്ട് കാണാനും അവസരമുണ്ട്. ഇന്ത്യന്‍ നേവിയുടെ ഉത്പന്നങ്ങളായ കോട്ട്, തൊപ്പി, കീചെയിന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രദര്‍ശനവും വില്‍പനയും ഇതിനൊപ്പമുണ്ട്.
കാർ നിക്കോബാർ ക്ലാസ്സ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ശ്രേണിയിലെ ഏഴാമത്തെ കപ്പലാണ് ഐ.എൻ.എസ്. കൽപ്പേനി. വാട്ടർ പ്രൊപ്പൽഷൻ ജെറ്റുകൾ ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്ന 35 നോട്ട്സ് വേഗമുള്ള ഈ കപ്പൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വർ ആണ് കമ്മീഷൻ ചെയ്തത്.
കേരളം, ലക്ഷദ്വീപ് മേഖലകളിലെ തീരസംരക്ഷണത്തിനാണ് കൽപ്പേനി ഉപയോഗി ക്കുക.. 3 ഓഫിസർമാരുൾപ്പെടെ 38 ജീവനക്കാരാണ് കപ്പലിലുള്ളത്.
തദ്ദേശീയമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ബംഗാരം ശ്രേണിയിലെ യുദ്ധക്കപ്പലുകളുടെ പുതു തലമുറയിലാണ് ഐ.എൻ.എസ്. കൽപ്പേനി പെടുക. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പത്ത് കപ്പലുകളിൽ ഏഴമത്തേതാണ് ഈ യുദ്ധക്കപ്പൽ. 52 മീറ്റർ നീളവും 320 ടൺ ഭാരവുമുള്ള ഈ കപ്പലിന്റെ വേഗത 35 നോട്ടിക്കൽ മൈലാണ്. ഇഗ്ല (സാം) മിസ്സൈലുകൾ, എസ്.എൽ.ആറുകൾ, എച്ച്.എം.ജി.കൾ, എൽ.എം.ജി. തുടങ്ങി യ ശക്തിയേറിയ 11 തോക്കുകൾ കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR