തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് കെട്ടിട വിവാദത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് പിന്തുണയുമായി ബിജെപി..
Thiruvananthapuram, 28 ഡിസംബര്‍ (H.S.) വ്യക്തിപരമായ സംഭാഷണം പോലും രാഷ്ട്രീയവത്ക്കരിച്ച് വിവാദമാക്കാനുള്ള MLA വി കെ പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളതാണന്നന്നും, ഇത്തരം രീതി അപലപനീയമെന്നും ബിജെപി തിരുവനന്തപുരം സിറ്റി
Karamana Jayan


Thiruvananthapuram, 28 ഡിസംബര്‍ (H.S.)

വ്യക്തിപരമായ സംഭാഷണം പോലും രാഷ്ട്രീയവത്ക്കരിച്ച് വിവാദമാക്കാനുള്ള MLA വി കെ പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളതാണന്നന്നും, ഇത്തരം രീതി അപലപനീയമെന്നും ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.

ശാസ്തമംഗലത്ത് മുൻ CPM കൗൺസിലറായിരുന്ന ബിന്ദു ഓഫീസായി ഉപയോഗിച്ചിരുന്ന കോർപ്പറേഷൻ്റെ കെട്ടിടമാണ് അവിടെ 2020 ൽ ബിജെപി കൗൺസിലർ വന്നിട്ടും കോർപ്പറേഷനിലെ തൻ്റെ സ്വാധീനം ഉപയോഗിച്ച് തുച്ഛമായ വാടകയ്ക്ക് വി കെ പ്രശാന്ത് MLA ഓഫീസായി കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിച്ച് വരുന്നത്. ശുചിമുറി സൗകര്യം പോലും ഇല്ലാത്ത മുൻ BJP കൗൺസിലർ മധുസുധനൻ നായർക്ക് അനുവദച്ചിരുന്ന കുടുസ്സു മുറിക്ക് പകരം ശാസ്തമംഗലം കൗൺസിലറിന് അർഹതപ്പെട്ട ഓഫിസ് കെട്ടിടം തിരികെ ആവശ്യപ്പെടാൻ ബിജെപി യുടെ ശാസ്തമംഗലത്തെ വനിതാ കൗൺസിലറായ ശ്രീലേഖയ്ക്ക് എല്ലാ അവകാശങ്ങളും ഉണ്ടെന്നിരിക്കെയാണ് സ്വകാര്യ ഫോൺ സംഭാഷണത്തെ സഹതാപം ലക്ഷ്യമാക്കി രാഷ്ട്രീയ വിവാദമാക്കിയെതെന്നും കരമന ജയൻ പറഞ്ഞു

തുച്ഛമായ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കോർപ്പറേഷൻ്റെ എല്ലാ കെട്ടിടങ്ങളുടെയും കരാറുകൾ പുന:പരിശോധിക്കുമെന്നും, വാടകയിനത്തിൽ നഗരസഭയ്ക്ക് വൻ വരുമാനം നഷ്ടമാകുന്ന നിലവിലെ രീതിക്ക് മാറ്റം ഉണ്ടാവുമെന്നും കരമന ജയൻ പറഞ്ഞു.

വിവാദം ഉയർന്നതിന് പിന്നാലെ വി കെ പ്രശാന്ത് എംഎൽഎ പിന്തുണച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു.. കൂടാതെ മന്ത്രിമാരായ എം ബി രാജേഷ് വി ശിവൻകുട്ടി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരും ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി എത്തി. ശ്രീലേഖയ്ക്ക് ബിജെപി പിന്തുണ ഇല്ലെന്നായിരുന്നു ആദ്യഘട്ടം ഉയർന്ന ആക്ഷേപം.. ശ്രീലേഖ ബിജെപി നേതൃത്വവുമായി ഒരുതരത്തിലുള്ള കൂടിയാലോചനയും ഇല്ലാതെയാണ് വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്.. വിഷയത്തിൽ ശ്രീലേഖ ഒറ്റപ്പെടുമെന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ബിജെപി പിന്തുണ അറിയിച്ചത്..

മേയർ വി വി രാജേഷ് തന്നെ ശ്രീലേഖ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയുന്ന കാര്യം ചോദിച്ചതെന്നും അതിനെ വിവാദമാക്കേണ്ടതില്ല എന്നും വ്യക്തമാക്കിയിരുന്നു.. തൊട്ടു പിന്നാലെയാണ് ബിജെപി ജില്ലാ നേതൃത്വം തന്നെ ശ്രീലേഖയ്ക്ക് പിന്തുണയുമായി എത്തിയത്.. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ മത്സര രംഗത്തിറക്കാൻ ആണ് ബിജെപിയ്ക്കുള്ളിലെ ധാരണ. ഈ സാഹചര്യത്തിൽ കൂടിയാണ് നിലവിലെ വട്ടിയൂർക്കാവ് എംഎൽഎ ആയ വികെ പ്രശാന്തിന്റെ ആരോപണം എന്നാണ് ബിജെപിയുടെ വാദം.. കൂടാതെ വിവാദം ശക്തമായി നിലനിർത്താൻ സിപിഎം ശ്രമം തുടങ്ങിക്കഴിഞ്ഞു. ശ്രീലേഖ മത്സരിക്കുകയാണെങ്കിൽനിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രചാരണ ആയുധമാക്കാനാണ് സിപിഐഎം ശ്രമം..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News