Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഡിസംബര്‍ (H.S.)
എംഎല്‍എയുടെയും കൗണ്‍സിലറുടെയും ഓഫീസ് കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാടക കരാറിന്റെ മറവില്‍ നേടിയതെന്നും ഒഴിപ്പിക്കണമെന്നും സർക്കാറിന് പരാതി.
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കോർപറേഷന്റെ ഹെല്‍ത്ത് ഇൻസ്‌പെക്ടർ ഓഫീസ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്റെയും ശാസ്തമംഗലം വാർഡ് കോർപറേഷൻ കൗണ്‍സിലറുടേയും ഓഫീസുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള രഹസ്യ വാടക കരാറിന്റെ മറവില്‍ നേടിയെടുത്തതാണെന്നും അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്നും പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.
വരുമാനം നേടുന്നതിനായി കോർപറേഷന്റെ പേരിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുമ്ബോള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കി വാടക പരസ്യമാക്കി ബിസിനസ്സിനോ ഓഫീസുകള്‍ പ്രവർത്തിപ്പിക്കുന്നതിനോ കെട്ടിടങ്ങള്‍ താല്പര്യമുള്ളവർക്ക് ടെന്ററില്‍ പങ്കെടുക്കുവാൻ കഴിയുന്ന മാനദണ്ഡം പാലിക്കേണ്ടതുണ്ട്. പ്രസ്തുത ചട്ടം മറച്ച് വച്ച് ഏകപക്ഷീയമായി വട്ടിയൂർക്കാവ് എംഎല്‍എ യും ശാസ്തമംഗലം വാർഡ് കൗണ്‍സിലറും റൂമുകള്‍ കയ്യേറി ഓഫീസ് തുടങ്ങുകയായിരുന്നു. നിയമപരമായി നിലനില്‍ക്കാത്ത വാടക കരാറിന്റെ മറവിലാണ് കയ്യേറ്റം നടത്തിയത്. ഇതിന് കോർപറേഷൻ സെക്രെട്ടറി കൂട്ട് നില്‍ക്കുകയായിരുന്നു. തുശ്ചമായ തുക വാടക കാണിച്ചതിലൂടെ കോര്പറേഷന് നഷ്ട്ടം ഉണ്ടായി. ശാസ്തമംഗലം വാർഡ് കൗണ്‍സിലർ ഉപയോഗിച്ച് വന്നിരുന്ന റൂം നിലവിലത്തെ കൗണ്‍സിലർ ആർ. ശ്രീലേഖ സ്വന്തം പേരില്‍ വാടക കരാർ എഴുതി മാറ്റുന്നതിന് മുമ്ബ് കയ്യേറുകയും ചെയ്തു.
അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ സർക്കാർ തലത്തില്‍ അന്വേഷണം വേണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള രഹസ്യ വാടക കരാറിന്റെ അടിസ്ഥാനത്തില്‍ നേടിയ വട്ടിയൂർക്കാവ് എംഎല്‍എ യുടെയും ശാസ്തമംഗലം വാർഡ് കൗണ്‍സിലറുടെയും ഓഫീസ് കെട്ടിടങ്ങള്‍ ശാസ്തമംഗലം കോർപ്പറേഷന്റെ ഹെല്‍ത്ത് ഇൻസ്‌പെക്ടർ ഓഫീസ് കെട്ടിടങ്ങളില്‍ നിന്ന് ഉടൻ ഒഴിപ്പിക്കണമെന്നും ചട്ടം അനുവദിക്കാതെയുള്ള വാടക കരാറിന്റെ ,മറവില്‍ കെട്ടിടമോ റൂമുകളോ വാടകയ്ക്ക് നല്‍കരുതെന്ന നിർദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രെട്ടറിമാർക്ക് നല്‍കണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.
വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി. വി. രാജേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ലെന്നായിരുന്നു മേയറുടെ നിലപാട്. കൗണ്‍സിലർ ആർ. ശ്രീലേഖ, വി.കെ. പ്രശാന്തുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ കാര്യങ്ങളും പാർട്ടിയോട് പറയണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ചർച്ച വന്ന സാഹചര്യത്തില്‍, ഇത്തരത്തില്‍ കോർപ്പറേഷൻ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലെ രേഖകള്‍ പരിശോധിക്കും,” മേയർ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR