പ്രതിപക്ഷ നേതാവിന്റെ തലമുറ മാറ്റ പ്രസ്താവന സ്വാഗതം ചെയ്യുന്നു ; ഒ ജെ ജനീഷ്
Ernakulam, 28 ഡിസംബര്‍ (H.S.) പ്രതിപക്ഷ നേതാവിന്റെ തലമുറ മാറ്റ പ്രസ്താവന യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണെന്ന് ഒ ജെ ജനീഷ്. ഉദയ്പൂർ സമ്മേളനത്തിന്റെ തീരുമാനം കേരളത്തില്‍ ഗൗരവമായി നടപ്പാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറു
OJ Janeesh


Ernakulam, 28 ഡിസംബര്‍ (H.S.)

പ്രതിപക്ഷ നേതാവിന്റെ തലമുറ മാറ്റ പ്രസ്താവന യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണെന്ന് ഒ ജെ ജനീഷ്. ഉദയ്പൂർ സമ്മേളനത്തിന്റെ തീരുമാനം കേരളത്തില്‍ ഗൗരവമായി നടപ്പാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരായ സ്ഥാനാർഥികള്‍ മത്സരിച്ച ഇടങ്ങളില്‍ വൻവിജയം നേടാനായി. കാലങ്ങളായി ഇടതുകോട്ടകളായിരുന്ന സ്ഥലങ്ങളിലെല്ലാം ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് വലിയ നേട്ടം കൊയ്യാൻ സാധിച്ചു. കാലത്തിന്റെ ചുവരെഴുത്തുകള്‍ പാർട്ടി വായിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഒ ജെ ജനീഷ് വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കളുടെ കൂടുതല്‍ പ്രാഥമിത്യം ഉണ്ടാകും എന്നുള്ളതാണ് ഇപ്പോള്‍ മനസ്സിലാക്കാൻ കഴിയുന്നത്. അതില്‍ സന്തോഷമുണ്ട്. പലപ്പോഴായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ട എല്ലാവർക്കും അവസരം ലഭിക്കണം ഒ ജെ ജനീഷ് പറഞ്ഞു. മറ്റത്തൂർ വിഷയം ഉയർത്തി മുഖ്യമന്ത്രി ആഘോഷിക്കുകയാണ്. നിന്ന നില്‍പ്പില്‍ കോണ്‍ഗ്രസുകാർ ബിജെപിയിലേക്ക് പോയി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും തന്നെ ബിജെപിയിലേക്ക് പോയിട്ടില്ല.

യുഡിഎഫിന്റെ മെമ്ബർമാർ ഒരു സ്ഥാനാർഥിയെ നിർത്തി അവർക്ക് ബിജെപി വോട്ട് ചെയ്യുകയാണ് ഉണ്ടായത്. ആരും തന്നെ അവിടെ ബിജെപി അംഗത്വം എടുക്കുകയും. ബിജെപിയിലേക്ക് പോവുകയോ ചെയ്തിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കൃത്യമായി നിർദേശം കെപിസിസി നല്‍കിയിരുന്നു. അതിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് മറ്റത്തൂരില്‍ നടപടിയെടുത്തത്. മറ്റത്തൂരില്‍ വാർഡ് മെമ്ബർ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വി ഡി സതീശൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലമുറമാറ്റമുണ്ടാകുമെന്നും അൻപത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കുമെന്നും പറഞ്ഞത്.

അനുകൂല രാഷ്ട്രീയസാഹചര്യമുണ്ടാകുമ്ബോഴും സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍കൊണ്ട് കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുൻപ് കോണ്‍ഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച്‌ പരാജയപ്പെട്ടവർ സമ്മർദതന്ത്രം പ്രയോഗിച്ച്‌ മത്സരിക്കുമ്ബോള്‍ അത് എല്‍ഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

നാലുകൊല്ലം മുൻപ് രാജസ്ഥാനിലെ ഉദയ്പുരില്‍ കോണ്‍ഗ്രസ് ഒരു പഠനശിബിരം നടത്തിയിരുന്നു. പാർട്ടിയിലായാലും നിയമസഭയിലായാലും 50 ശതമാനം പ്രാതിനിധ്യം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി നീക്കിവെക്കണമെന്ന് ഒരു തീരുമാനം അന്ന് കൈക്കൊണ്ടിരുന്നു. എന്നാല്‍, ഇതുവരെ അത് പാലിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് അത് പാലിക്കാനൊരുങ്ങുന്നു എന്ന സൂചനയാണ് സതീശൻ നല്‍കുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News