ചൂരൽമല- മുണ്ടക്കൈ ദുരതിബാധിതർക്കായുള്ള കെപിസിസി ഭവന നിർമാണം എങ്ങുമെത്താതായതോടെ രൂക്ഷ വിമർശനവുമായി സിപിഐഎം
Wayanad, 28 ഡിസംബര്‍ (H.S.) ചൂരൽമല- മുണ്ടക്കൈ ദുരതിബാധിതർക്കായുള്ള കെപിസിസി ഭവന നിർമാണം എങ്ങുമെത്താതായതോടെ രൂക്ഷ വിമർശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോൺഗ്രസിൻ്റെ ജന്മദിനമായ ഡിസംബർ 28ന് ഭവന നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു
Wayanad Landslide


Wayanad, 28 ഡിസംബര്‍ (H.S.)

ചൂരൽമല- മുണ്ടക്കൈ ദുരതിബാധിതർക്കായുള്ള കെപിസിസി ഭവന നിർമാണം എങ്ങുമെത്താതായതോടെ രൂക്ഷ വിമർശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോൺഗ്രസിൻ്റെ ജന്മദിനമായ ഡിസംബർ 28ന് ഭവന നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു കോൺഗ്രസ് എംഎൽഎ ടി. സിദ്ദിഖിൻ്റെ വാഗ്‌ദാനം. എന്നാൽ വീട് നിർമാണത്തിനുള്ള സ്ഥലമെങ്കിലും കോൺഗ്രസ് കണ്ടെത്തിയോ എന്നാണ് സിപിഐഎം നേതാവിൻ്റെ ചോദ്യം.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം ഡിസംബർ 28ന് ആരംഭിക്കും എന്നായിരുന്നു കൽപ്പറ്റ എംഎൽഎയും കോൺഗ്രസ് നേതാവുമായ ടി. സിദ്ധിഖ് പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായിരുന്നെന്ന് സിപിഐഎം ആരോപിക്കുന്നു.

എവിടെയാണ് കോൺഗ്രസ് വീട്ടുകളുടെ നിർമാണ പ്രവർത്തനം ആരംഭിച്ചത്? വീട് നിർമ്മാണത്തിനായി സ്ഥലമെങ്കിലും കോൺഗ്രസ് കണ്ടെത്തിയോ ? എങ്കിൽ എവിടെയാണ് സ്ഥലം? കണ്ടെത്തി എന്ന കളവ് പറയുകയല്ലാതെ മാധ്യമങ്ങൾക്ക് മുൻപിൽ ഇന്ന് സ്ഥലം കാണിക്കാൻ തയ്യാറുണ്ടോ? എന്നിങ്ങനെ ചില ചോദ്യങ്ങളും കെ. റഫീഖ് കോൺഗ്രസിന് നേരെ ഉന്നയിക്കുന്നുണ്ട്.

റഫീഖിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഡിസംബർ 28 ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിർക്കായി കോൺഗ്രസ്സ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം ആരംഭിക്കും എന്നായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൽപ്പറ്റ എം എൽ എയും കോൺഗ്രസ് നേതാവുമായ ശ്രീ ടി സിദ്ധീഖ് പറഞ്ഞിരുന്നത്. ഇന്നാണ് കോൺഗ്രസ് എംഎൽഎ പറഞ്ഞ ആ ഡിസംബർ 28.

സ്ഥലത്തിനുള്ള പണം നൽകിയെന്നും ലീഗലമായ ഫോർമാലിറ്റീസ് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചുവെന്നും ഡിസംബർ മാസത്തിൽ തന്നെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നുമായിരുന്നു ഡിസംബർ 10 ന് അദ്ദേഹം പ്രഖ്യാപിച്ചത്.

കോൺഗ്രസ് പൊതു ജനങ്ങളിൽ നിന്നും ശേഖരിച്ച പണത്തിൻ്റെ കണക്കുകളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്തതിലും വീടുകളുടെ നിർമ്മാണം ആരംഭിക്കാത്തതും സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഈ വിഷയം വലിയ ചർച്ചയായി ഉയരുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ടി സിദ്ധിഖ് ഉൾപ്പെടുന്ന കോൺഗ്രസ് നേതൃത്വം മാധ്യമങ്ങളോട് ഡിസംബർ 28ന് വീടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ഇന്ന് ഡിസംബർ 28 ആണല്ലോ. ഈ ഘട്ടത്തിൽ ടി സിദ്ധീഖ് എംഎൽഎയോടും കോൺഗ്രസ് നേതൃത്വത്തോടും താഴെ പറയുന്ന ചോദ്യങ്ങളാണുള്ളത്.

എവിടെയാണ് കോൺഗ്രസ് വീട്ടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്?

വീട് നിർമ്മാണത്തിനായി സ്ഥലമെങ്കിലും കോൺഗ്രസ് കണ്ടെത്തിയോ ?

എങ്കിൽ എവിടെയാണ് സ്ഥലം?

കണ്ടെത്തി എന്ന കളവ് പറയുകയല്ലാതെ മാധ്യമങ്ങൾക്ക് മുൻപിൽ ഇന്ന് സ്ഥലം കാണിക്കാൻ തയ്യാറുണ്ടോ?

യഥാർത്ഥത്തിൽ തെരെഞ്ഞെടുപ്പിന് മുൻപിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഡിസംബറിൽ വീട് നിർമ്മാണമാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ പച്ചയ്ക്ക് പറ്റിക്കുകയല്ലേ ടി സിദ്ധീഖും കോൺഗ്രസ് നേതൃത്വം ചെയ്തത്?

എല്ലാം പോകട്ടെ.

ദുരന്ത ബാധിതർക്ക് വീട് വെയ്ക്കാനായി ജനങ്ങളിൽ നിന്ന് പിരിച്ച പണം എത്രയുണ്ടെന്ന കണക്കും ആ പണം എവിടെയാണുള്ളത് എന്നതെങ്കിലും പുറത്ത് വിടാൻ കോൺഗ്രസ് തയ്യാറുണ്ടോ?

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News