പൂവാലശല്യം പരാതിപ്പെട്ടതിന് പെണ്‍കുട്ടിയുടെ തല തല്ലിത്തകർത്ത പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
Thiruvananthapuram, 28 ഡിസംബര്‍ (H.S.) പൂവാലശല്യം പരാതിപ്പെട്ടതിന് പെണ്‍കുട്ടിയുടെ തല തല്ലിത്തകർത്ത പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. വർക്കല ചെമ്മരുതി മുത്താന അമ്ബലത്തുംവിള ലക്ഷം വീട് കോളനി സ്വദേശി 43കാരനായ ഗിരീഷ
eve-teasing


Thiruvananthapuram, 28 ഡിസംബര്‍ (H.S.)

പൂവാലശല്യം പരാതിപ്പെട്ടതിന് പെണ്‍കുട്ടിയുടെ തല തല്ലിത്തകർത്ത പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

വർക്കല ചെമ്മരുതി മുത്താന അമ്ബലത്തുംവിള ലക്ഷം വീട് കോളനി സ്വദേശി 43കാരനായ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്.

സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ കമന്റടിച്ച്‌ ശല്യംചെയ്തത് പരാതിപ്പെട്ടതിന് പ്രതി വീടുകയറി 11കാരിയുടെ തല തല്ലിത്തകർക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് കേസ് പരിഗണിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കണം. പെണ്‍കുട്ടിയും സഹോദരിയും സ്‌കൂളില്‍ പോകുമ്ബോഴും വരുമ്ബോഴും പ്രതി നിരന്തരം അശ്ലീല ചുവയുള്ള കമന്റ് പറഞ്ഞ് അവരെ ശല്യംചെയ്തിരുന്നു. ഇതിനെതിരേ കുട്ടികളുടെ മാതാവ് പോലീസിനു പരാതി നല്‍കിയിരുന്നു.

വർക്കല പോലീസ് പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തതിനാണ് പ്രതി മാതാവിനെയും കുട്ടികളെയും വീടുകയറി മർദിച്ചത്. മർദനത്തിലാണ് പെണ്‍കുട്ടിയുടെ തല തകർന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കിയതിനെത്തുടർന്നാണ് ജീവൻ തിരിച്ചുകിട്ടിയത്.

2011 ജൂണ്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കള്‍ സ്‌കൂളിലേയ്ക്കു പോകുമ്ബോഴും വരുമ്ബോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്‍ വയ്യാതായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.

11 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്‍പ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

വര്‍ക്കല പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന വി. സൈജുനാഥ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി.സി. എന്നിവര്‍ ഹാജരായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News