ചിറ്റൂരിൽ ഇന്നലെ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം വീടിന് 500 മീറ്റർ അകലെയുള്ള കുളത്തിൽ കണ്ടെത്തി
Chittoor , 28 ഡിസംബര്‍ (H.S.) ചിറ്റൂരിൽ ഇന്നലെ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെടുത്തു. തിരച്ചിൽ 22 മണിക്കൂർ പിന്നിട്ടതിന് ശേഷം 500 മീറ്റർ അകലെയുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ മധ്യഭാഗത്തായി പൊങ്ങി കിടക്കുന്ന രീതിയി
ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി


Chittoor , 28 ഡിസംബര്‍ (H.S.)

ചിറ്റൂരിൽ ഇന്നലെ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെടുത്തു. തിരച്ചിൽ 22 മണിക്കൂർ പിന്നിട്ടതിന് ശേഷം 500 മീറ്റർ അകലെയുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ മധ്യഭാഗത്തായി പൊങ്ങി കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുതൽ സുഹാന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ടി വി കണ്ടു കൊണ്ടിരിക്കുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങി നടക്കുകയായിരുന്നു ആറു വയസ്സുകാരനായ സുഹാൻ. ഇന്നലെ രാത്രി എട്ടു മണി വരെ തിരച്ചിൽ നടത്തിയിരുന്നു.

റോയൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയായ സുഹാന് മുൻപ് അപസ്മാരം ഉണ്ടായിട്ടുള്ളതായാണ് സൂചന. ഏറെനേരം ചുറ്റുപാടുകളിൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഫയർഫോഴ്സ് സ്‌കൂബ ടീം എത്തി പരിസരത്തെ കുളത്തിലും മറ്റും രാത്രിവരെ തിരച്ചിൽ നടത്തുകയായിരുന്നു. പാലക്കാട് നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി എട്ട് മണിവരെയും ഒരു സൂചനയും ലഭിച്ചില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാത്രി വൈകിയും സ്ഥലത്തുണ്ടായിരുന്നു. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂളിലെ അദ്ധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. തിരച്ചിലിന് ഡോഗ് സ്ക്വാഡ് അടക്കം രംഗത്തിറങ്ങിയിരുന്നു. കുട്ടിയുടെ വീടിന് സമീപത്തായി കുളങ്ങളുള്ളതും ആശങ്കയേറ്റുന്നുണ്ട്. ഇന്നലെ തന്നെ കുളങ്ങളിലും സമീപപ്രദേശത്തെ കിണറുകളിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. നാട്ടുകാരാകെ ഒറ്റക്കെട്ടായി ആറു വയസ്സുകാരന് വേണ്ടിയിട്ടുള്ള തിരച്ചിലിലായിരുന്നു . അമ്മ നിസ്കരിച്ചുകൊണ്ടിരുന്ന സമയത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. സംസാരശേഷി കുറവുള്ള കുട്ടിയാണ്.

കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.

സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാന് വേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഫയർ ഫോഴ്സ് വീട്ടുപരിസരത്തെ കുളത്തില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News