ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ വിമർശനവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി.
Bangalore, 29 ഡിസംബര്‍ (H.S.) ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ വിമർശനവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി. ഭരണത്തിന് നേതൃത്വം നൽകാനും ജനകീയ വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് ഭാഷാ നൈപുണ്യമല്
A a Rahim


Bangalore, 29 ഡിസംബര്‍ (H.S.)

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ വിമർശനവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി. ഭരണത്തിന് നേതൃത്വം നൽകാനും ജനകീയ വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് ഭാഷാ നൈപുണ്യമല്ല, മറിച്ച് മനുഷ്യത്വപരമായ മനസ്സാണ് എന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. ബെംഗളൂരുവിലെ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ റഹീം നൽകിയ അഭിമുഖം ട്രോളുകൾക്ക് ഇരയായ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ പിന്തുണ. ഇംഗ്ലീഷിൽ സംസാരിച്ചതിനെച്ചൊല്ലി ഇപ്പോൾ നടക്കുന്ന പരിഹാസങ്ങൾ ഒട്ടും ഉചിതമായ കാര്യമല്ല. കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ 'ബുൾഡോസർ വേട്ട'യിൽ കേരളത്തിലെ ലീഗ് നേതൃത്വം പുലർത്തുന്ന മൗനമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടത്. വിഷയങ്ങളിൽ ഇടപെടാൻ വേണ്ടത് നല്ല മനസ്സും ഇച്ഛാശക്തിയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിച്ചപ്പോൾ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് പുതിയ ട്രോളുകൾക്ക് കാരണമായത്.

കര്‍ണാടകയില്‍ അനധികൃത കൈയേറ്റത്തിന്റെ പേരില്‍ കുടിയൊഴിപ്പിച്ച ഫക്കീര്‍ഖാന്‍ കോളനിയും വസീഫ് ലേഔട്ടും സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച റഹീമിന്റെ ഇംഗ്ലീഷ് വ്യാകരണത്തെ ട്രോളി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല,' റഹീം പറഞ്ഞു.

ഇന്നലെയാണ് റഹീം അനധികൃത കൈയേറ്റത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സ്ഥലത്ത് ചെന്നത്. പാവപ്പെട്ട മുസ്ലിങ്ങളെയും ദളിതുകളെയുമാണ് ഒഴിപ്പിച്ചതെന്നും വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് 180ലേറെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റിയെന്നും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു. നിരവധി പേരുടെ ഭരണഘടനാപരമായ അവകാശമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇല്ലാതാക്കിയത് എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂടഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു.

ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?

അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍, നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും,'

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News