മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പ് : സീറ്റ് പങ്കിടലും സഖ്യരൂപീകരണവും സംബന്ധിച്ച അവസാന ചർച്ചകൾ പുരോഗമിക്കുന്നു
Maharashtra, 29 ഡിസംബര്‍ (H.S.) മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ കേവലം രണ്ട് ദിവസം കൂടി അവശേഷിക്കെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ സഖ്യരൂപീകരണവും സീറ്റ് പങ്കിടലും സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകളിലാണ്. മഹാര
Maharashtra


Maharashtra, 29 ഡിസംബര്‍ (H.S.)

മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ കേവലം രണ്ട് ദിവസം കൂടി അവശേഷിക്കെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ സഖ്യരൂപീകരണവും സീറ്റ് പങ്കിടലും സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകളിലാണ്.

മഹാരാഷ്‌ട്ര രാഷ്‌ട്രീയ ഗോദയിലെ ഏറ്റവും വലിയ പ്രഖ്യാപനം ഇപ്പോള്‍ വന്നിരിക്കുന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറില്‍ നിന്നാണ്. ഭരണസഖ്യമായ മഹായുതിയുടെ ഭാഗമായ തന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യാസഖ്യത്തിന്‍റെ ഭാഗമായ ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിയും പിമ്പ്രി -ചിന്‍ച്‌വാഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കും എന്നാണ് രാഷ്‌ട്രീയരംഗത്തെ ആകെ ഞെട്ടിച്ച അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ഇത് കുടുംബ പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പല പ്രവര്‍ത്തകരും ജനങ്ങളും ഇരു എന്‍സിപികളും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അജിത് പവാര്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതിന്‍റെ ആശ്വാസത്തിലാണ് പല പാര്‍ട്ടി പ്രവര്‍ത്തകരും. ഇത് അവരില്‍ ഒരു പുതു ഊര്‍ജ്ജം നിറച്ചിട്ടുണ്ട്.

മഹാരാഷ്‌ട്രയുടെ വികസനത്തിന് ഇത്തരം ചില കടുത്ത പ്രായോഗിക തീരുമാനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ മികച്ച താത്‌പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വികസനം ഇതുപോലെ മുന്നോട്ട് പോകണമെങ്കില്‍ തങ്ങള്‍ വ്യക്തിപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റി വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സീറ്റ് പങ്കിടല്‍ വിഷയമാണ് ഈ ഏകീകരണത്തിലെ പ്രധാന വിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില വിട്ടുവീഴ്‌ചകള്‍ക്ക് ശേഷമാകും സീറ്റുകള്‍ അനുവദിക്കുക. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം പൂര്‍ണമാകുമെന്നും അജിത് പവാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ പേരും സീറ്റ് പങ്കിടലും പ്രചാരണങ്ങളും സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകും.

പിമ്പ്രി-ചിന്‍ച്‌വാഡ് രാഷ്‌ട്രീയത്തില്‍ പവാറിന്‍റെ പ്രഖ്യാപനം ചില ചലനങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ കരുത്ത് വര്‍ദ്ധിക്കുമെന്ന വിലയിരുത്തലുമുണ്ട്.

കഠിനമായി പ്രവര്‍ത്തിക്കാനും വിവാദ പരാമര്‍ശങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാനും ഉപമുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെ കടത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നവരെ നാം അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മഹായുതി മത്സരിക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയ സാമന്ത് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും പറഞ്ഞു. ഓരോരുത്തര്‍ക്കും എത്ര സീറ്റ് കിട്ടുമെന്ന് പറയാതിരുന്ന അദ്ദേഹം പക്ഷ മഹായുതി 227 സീറ്റുകളിലും മത്സരിക്കുമെന്ന് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News