തൊഴിലുറപ്പ് ഭേദഗതി:റിപ്പോർട്ട് പുറത്തു വിട്ട് എസ്ബിഐ.
Kerala, 29 ഡിസംബര്‍ (H.S.) തൊഴിലുറപ്പു ഭേദഗതി ബില്‍ പാസായതിനു ശേഷം നിരവധിയായ പ്രതിഷേധങ്ങളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും നൽകേണ്ട വിഹിതത്തെ കുറിച്ചുള്ള ചർച്ചകളിൽ സുപ്രധാന റിപ്പോർട്ട് പുറത്തിറക്കിയിരിക്കുകയാണ് സ്‌റ്റേറ
State bank of India


Kerala, 29 ഡിസംബര്‍ (H.S.)

തൊഴിലുറപ്പു ഭേദഗതി ബില്‍ പാസായതിനു ശേഷം നിരവധിയായ പ്രതിഷേധങ്ങളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും നൽകേണ്ട വിഹിതത്തെ കുറിച്ചുള്ള ചർച്ചകളിൽ സുപ്രധാന റിപ്പോർട്ട് പുറത്തിറക്കിയിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

വിബി ജി റാം ജി ബില്ലിലെ പുതിയ നിയമ പ്രകാരം വിവിധ സംസ്ഥാനങ്ങളുടെ ഫണ്ട് വിഹിതം പ്രതിവർഷം 17,000 കോടിയാകുമെന്ന റിപ്പോർട്ടാണ് എസ്‌ബിഐ പുറത്തുവിട്ടിരിക്കുന്നത്. 90:10 എന്ന വേതന വിഹിത അനുപാതത്തിൽ നിന്നും 60:40 എന്നാക്കിയതിനെ തുടർന്നാണ് വേതന വിഹിതത്തിൽ മാറ്റമുണ്ടായത്.

ഭേദഗതി നിലവിൽ വരുന്നത് വരെ തൊഴിൽ വേതനത്തിൻ്റെ സിംഹ ഭാഗവും കേന്ദ്ര വിഹിതത്തിൽ ആശ്രിതമായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തെ സംസ്ഥാനങ്ങളുടെ ശരാശരി വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ 17,000 കോടി രൂപ അധികമായി നേടാനാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എംജിഎൻആർഇജിഎ പ്രകാരം തൊഴിലാളികൾക്ക് നൽകേണ്ട വേതനത്തിൻ്റെ പത്ത് ശതമാനം മാത്രമായിരുന്നു സംസ്ഥാന വിഹിതം. എന്നാൽ പെട്ടെന്നുള്ള 30 ശതമാനം വേതന വിഹിതത്തിൻ്റെ വർധനവ് സംസ്ഥാനങ്ങളെ കടക്കെണിയിലാക്കാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ കുറിച്ച് വിശദമായ ചർച്ച നടത്തിയിട്ടുണ്ടെന്നും എസ്‌ബിഐ അറിയിച്ചു.

സംസ്ഥാന വിഹിതത്തിലുണ്ടായ അനുപാത വ്യത്യാസത്തിൽ സംസ്ഥാനങ്ങളുടെ ഖജനാവ് കാലിയാകുമോ എന്നും വായ്‌പ്പയെടുക്കാൻ നിർബന്ധിതമാകുമോ എന്നുമുള്ള ഭയാശങ്കകൾ അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സാമ്പത്തിക കാര്യങ്ങളിലുള്ള ധാരണക്കുറവാണ് ഇത്തരം ആശങ്കകൾക്ക് കാരണമെന്നും റിപ്പോർട്ട ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന മൊത്തത്തിലുള്ള ഫണ്ട് വിഹിതത്തെ ഭേദഗതി നിയമം മെച്ചപ്പെടുത്തുന്നതായും റിപ്പോർട്ട് വ്യക്തമാക്കി. 2022-2023 സാമ്പത്തിക വർഷങ്ങളിൽ ലഭിച്ച ശരാശരി തുകയേക്കാൾ 29 ശതമാനം വർധനവ് 2024 ൽ ലഭിച്ചതായാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. എന്നാൽ 2019 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ചില സംസ്ഥാനങ്ങൾക്ക് നഷ്‌ടമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായതെന്നും ബിഹാർ, ഛത്തീസ്‌ഗഡ്, ഗുജറാത്ത് എന്നിവിടങ്ങളിലും നേട്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ ഈ പദ്ധതി മൂലം ഉദ്ധരിക്കാനാകുമെന്നും എസ്‌ബിഐ കൂട്ടിച്ചേർത്തു.

പാർലമെൻ്റിലെ ഈ വർഷത്തെ ശീതകാല സമ്മേളനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)' ബിൽ അഥവാ വിബി ജി റാം ജി എന്ന പേരിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു വരെ പ്രതിഷേധം അറിയിച്ചിരുന്നു. പക്ഷേ, പ്രതിഷേധങ്ങളെ കാറ്റിൽ പറത്തി ഡിസംബർ 21 ന് രാഷ്‌ട്രപതി ദ്രൗപതി മുർമു ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കുകയായിരുന്നു.

ഭേദഗതി പ്രകാരം 100 തൊഴിൽ ദിനങ്ങളിൽ നിന്നും 125 തൊഴിൽ ദിനങ്ങളായി ഉയർത്തി. കേന്ദ്ര വിഹിതം 90 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറച്ചത് സംസ്ഥാനങ്ങൾ കടപ്പെട്ടുപോകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്‌ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News