Enter your Email Address to subscribe to our newsletters

Tenkasi, 29 ഡിസംബര്‍ (H.S.)
വിയൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ പിടിയിൽ. രണ്ടുമാസം ഒളിവിൽ കഴിഞ്ഞ ബാലമുരുകനെ തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പിടികൂടിയത്. ട്രിച്ചിയിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെങ്കാശിയിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
ഊട്ടുമല പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ മധുര പാളയംകോട്ട് കോടതിക്കു മുന്നിലെത്തിച്ച് റിമാൻഡ് ചെയ്തു. തൃശ്ശൂർ സിറ്റി പോലീസിന് പ്രതിയെ കൈമാറുന്നത് അടക്കം തുടർനടപടികൾ പിന്നീട് തീരുമാനിക്കും. പോലീസിന്റെ കണ്ണ് വെട്ടിച്ച് വേഷം മാറി കഴിഞ്ഞു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കൊലപാതകമടക്കം 53 കേസിൽ പ്രതിയായ ബാലമുരുകൻ നവംബർ മൂന്നിനാണ് വിയ്യൂർ ജയിലിനു മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.
തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുൻപും സമാനരീതിയിൽ ബാലമുരുകൻ ചാടിപ്പോയിരുന്നു.
ബാലമുരുകൻ രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസ് നേരത്തെ നടപടി എടുത്തിരുന്നു. നടപടിയുടെ ഭാഗമായി മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ബന്ദൽഗുഡി എസ്ഐ നാഗരാജനടകം മൂന്ന് പേർക്കെതിരെയാണ് നടപടിയെടുത്തിരുന്നത്. പ്രതിയെ കണ്ടെത്താൻ ക്യൂ ബ്രാഞ്ചിന് ചുമതല നൽകികുകയും ആയിരുന്നു.
നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുമ്പോൾ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ വാഹനപരിശോധന നടത്തവേ ബൈക്കിലെത്തിയ ബാലമുരുകനെ പൊലീസ് പിടികൂടുകയായിരുന്നു. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ഞായറാഴ്‌ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്നാട് കടയം സ്വദേശിയായ ബാലമുരുകൻ (44). നേരത്തെയും തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ കവർച്ചാകേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. കേരള പൊലീസ് പിടികൂടിയതിനെ തുടർന്ന് ഇയാൾ വിയ്യൂർ ജയിലിലായിരുന്നു. ഇതിനിടെയാണ് തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്. പിടിയിലായ ബിലമുരുകനെ വൈകാതെ വിയ്യൂര്‍ പൊലീസിന് കൈമാറും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR