കഴക്കൂട്ടത്ത് നാലുവയസ്സുകാരന്റെ മരണം കൊലപാതകം: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
Thiruvanathapuram, 29 ഡിസംബര്‍ (H.S.) കഴക്കൂട്ടത്ത് നാല് വയസ്സുകാരൻ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കഴുത്തിലേറ്റ മുറിവാണ് മരണത്തിന്
Deadbody


Thiruvanathapuram, 29 ഡിസംബര്‍ (H.S.)

കഴക്കൂട്ടത്ത് നാല് വയസ്സുകാരൻ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കഴുത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്മ മുന്നി ബീഗത്തെയും ഇവരുടെ സുഹൃത്ത് തൻബീർ ആലത്തിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയിൽ മുന്നി ബീഗം ആശുപത്രിയിൽ എത്തിച്ചത്.

ഭക്ഷണം കഴിച്ചതിന് ശേഷം കുട്ടി അബോധാവസ്ഥയിലായെന്നാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടി മരണപ്പെട്ടിരുന്നു. പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടതോടെ ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഇതോടെയാണ് കേസ് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്.

കഴക്കൂട്ടത്തെ ഒരു ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കൊലപാതകത്തിൽ അമ്മയുടെ പങ്കിനെക്കുറിച്ചും സുഹൃത്തിന്റെ ഇടപെടലിനെക്കുറിച്ചും പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

കഴക്കൂട്ടത്തെ ഒരു ലോഡ്ജില്‍ കാമുകനുമൊത്ത് താമസിച്ചുവരികയായിരുന്നു മുന്നി ബീ?ഗം. രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സ് പ്രായം ഉള്ള ഇളയ കുഞ്ഞും മരണപ്പെട്ട കുട്ടിയുമായി ഇവര്‍ ഇവിടെ താമസത്തിന് എത്തിയത്. രണ്ടുമാസം മുന്‍പും ഇവര്‍ ഇതേ ലോഡ്ജില്‍ താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ആലുവയില്‍ താമസിച്ചിരുന്ന ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

കുഞ്ഞ് ഭക്ഷണം കഴിച്ചതിന് ശേഷം അനക്കമില്ലാതായി എന്നു പറഞ്ഞാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഇവര്‍ കുഞ്ഞിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടി മരിച്ചിരുന്നു.കുട്ടിയുടെ കഴുത്തില്‍ കണ്ടെത്തിയ അസ്വാഭാവിക അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്ത് തന്‍ബീര്‍ ആലമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ അമ്മയുടെ പങ്ക് ഉള്‍പ്പെടെ കേസിലെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News