ഇടതുപാർട്ടികൾ ജനാധിപത്യ മര്യാദകൾ തകിടം മറിച്ചുവെന്ന് സിറോ മലബാർ സഭാ പ്രതിനിധി
Palakkad, 29 ഡിസംബര്‍ (H.S.) അഗളി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസത്തിൽ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാർ സഭയുടെ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ഫാദർ സേവ്യർ ഖാൻ വട്ടയിൽ. അട്ടപ
syro malabar sabha


Palakkad, 29 ഡിസംബര്‍ (H.S.)

അഗളി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസത്തിൽ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാർ സഭയുടെ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ഫാദർ സേവ്യർ ഖാൻ വട്ടയിൽ. അട്ടപ്പാടിയിലെ ഇടതുപക്ഷ പാർട്ടികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തത്വസംഹിതകൾ കാറ്റിൽ പറത്തി. ജനാധിപത്യ മര്യാദകൾ തകിടം മറിച്ചുവെന്നും ഫാദർ സേവ്യർ ഖാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്നും വിളിക്കരുത്. ജനാധിപത്യ വിശ്വാസികളായ മലയാളികളുടെ മുന്നിൽ അട്ടപ്പാടിക്കാരുടെ തല താഴ്ന്നു പോയി. ഒരു പാർട്ടിയുടെ ചിഹ്ന ത്തിൽ ജയിച്ച ഒരു മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായത് വഴി സമൂഹത്തിലുണ്ടാകുന്ന അപചയം എല്ലാവരെയും വേദനിപ്പിക്കണം. നമ്മുടെ കൺമുൻപിൽ നടക്കുമ്പോൾ ഇതെല്ലാം കണ്ടിട്ട് നാം മിണ്ടാതിരുന്നാൽ നമ്മുടെ മനസാക്ഷിയുടെ മുൻപിലും ദൈവത്തിന്റെ മുൻപിലും നാം തെറ്റു ചെയ്യുന്നുവെന്നും ഫാദർ സേവ്യർ ഖാൻ വട്ടയിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തെറ്റ് തെറ്റ് തന്നെ !അട്ടപ്പാടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസത്തിൽ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ല. അട്ടപ്പാടിയിലെ ഇടതുപക്ഷ പാർട്ടികൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തത്വസംഹിതകൾ കാറ്റിൽ പറത്തി. ജനാധിപത്യ മര്യാദകൾ തകിടം മാറിച്ചു. അരാജകത്വം നടമാടുന്നു. നേതാക്കൾ ഇതിൽ അഭിമാനം കൊണ്ട് ആഘോഷങ്ങൾ നടത്തരുത്. എനിക്ക് കക്ഷി രാഷ്ട്രീയം താല്പര്യമില്ല. എല്ലാ പാർട്ടികളുടെയും ജനാധിപത്യ അവകാശങ്ങൾ ഞാൻ ആദരിക്കുന്നു. നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്നും വിളിക്കരുത്. ജനാധിപത്യ വിശ്വാസികളായ മലയാളികളുടെ മുന്നിൽ അട്ടപ്പാടിക്കാരുടെ തല താഴ്ന്നു പോയ ദിവസമാണത്. ഒരു പാർട്ടിയുടെ ചിഹ്നത്തിൽ ജയിച്ച ഒരു മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാവുക! ഇത് വഴി സമൂഹത്തിലുണ്ടാകുന്ന അപചയം എല്ലാവരെയും വേദനിപ്പിക്കണം . ഇത് നമ്മുടെ കൺമുൻപിൽ നടക്കുമ്പോൾ ഇതെല്ലാം കണ്ടിട്ട് നാം മിണ്ടാതിരുന്നാൽ നമ്മുടെ മനസാക്ഷിയുടെ മുൻപിലും ദൈവത്തിന്റെ മുൻപിലും നാം തെറ്റു ചെയ്യുന്നു.

സേവ്യർ ഖാൻ വട്ടയിലച്ചൻ

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News