മധ്യപ്രദേശില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 55 കടുവകള്‍; 50 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്
Madhyapradesh, 29 ഡിസംബര്‍ (H.S.) 50 വര്‍ഷത്തിനിടെ മധ്യ പ്രദേശില്‍ ഏറ്റവുമധികം കടുവകള്‍ കൊല്ലപ്പെട്ടത് 2025ലെന്ന് കണക്കുകള്‍. 1973ല്‍ പ്രൊജക്ട് ടൈഗര്‍ ആരംഭിച്ച ശേഷമുള്ള കണക്കുകളാണ് ഇത്. ഏറ്റവും ഒടുവിലായി എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള ആണ്‍
Tiger representative image


Madhyapradesh, 29 ഡിസംബര്‍ (H.S.)

50 വര്‍ഷത്തിനിടെ മധ്യ പ്രദേശില്‍ ഏറ്റവുമധികം കടുവകള്‍ കൊല്ലപ്പെട്ടത് 2025ലെന്ന് കണക്കുകള്‍. 1973ല്‍ പ്രൊജക്ട് ടൈഗര്‍ ആരംഭിച്ച ശേഷമുള്ള കണക്കുകളാണ് ഇത്. ഏറ്റവും ഒടുവിലായി എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള ആണ്‍ കടുവയാണ് ഒടുവിലായി ചത്തത്. സാഗര്‍ മേഖലയില്‍ ബുന്ദേല്‍ഖണ്ഡിലാണ് ആണ്‍ കടുവയെ ഒടുവില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ആണ്‍ കടുവയുടെ മൃതദേഹം ഹില്‍ഗാന്‍ ഗ്രാമത്തിന് സമീപം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്നാണ് വനംവകുപ്പും മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തകരും ഇവിടെ എത്തിയത്. പുറമേ നിന്നുള്ള പരിക്കുകള്‍ കടുവയുടെ മൃതദേഹത്തില്‍ കണ്ടെത്താനായിട്ടില്ല. കടുവയുടെ മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് വിശദമാക്കി.

കടുവ ഈ മേഖലയിലേക്ക് എത്തിയത് എവിടെ നിന്നാണ് എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നൌറാദേഹി കടുവാ സങ്കേതത്തില്‍ നിന്നാണ് ഈ കടുവ എത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈദ്യുതാഘാതമേറ്റാണോ കടുവ ചത്തതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും വച്ച് ചത്ത കടുവയെ കാട്ടില്‍ കൊണ്ടുവന്ന് ഇട്ടതാണോയെന്ന സംശയവും ശക്തമാണ്.വയലുകള്‍ക്ക് സംരക്ഷണം ഒരുക്കാനായി ഇട്ടിരിക്കുന്ന വൈദ്യുത കമ്പികള്‍ കാട്ടു പന്നികള്‍, മാനുകള്‍ അടക്കമുള്ളവയ്ക്ക് അപകട സാധ്യത ഏറ്റുന്നവയാണ്.

വയലുകള്‍ക്ക് ചുറ്റും ഹൈ വോള്‍ട്ടേജ് വൈദ്യുതിയാണ് പ്രവഹിക്കുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാന വനംവകുപ്പിന്റെ പ്രവര്‍ത്തനത്തിലെ വീഴ്ച വ്യക്തമാക്കുന്നതാണ് നിലവില്‍ കടുവ ചത്ത സംഭവത്തെ വിലയിരുത്തുന്നത്. ഇതോടെ 2025ല്‍ മാത്രം മധ്യപ്രദേശിലെ വിവിധ ഇടങ്ങളില്‍ ചത്ത കടുവകളുടെ എണ്ണം 55 ആയി.

---------------

Hindusthan Samachar / Sreejith S


Latest News