ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി
KOLLAM, 3 ഡിസംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതി ചേര്‍ക്കപ്പെട്ട ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്. സ്വര്‍ണപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വ
Vasu


KOLLAM, 3 ഡിസംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതി ചേര്‍ക്കപ്പെട്ട ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്. സ്വര്‍ണപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന തരത്തില്‍ രേഖപ്പെടുത്തിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിപ്പട്ടികയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് എന്‍ വാസു. രണ്ട് തവണ ദേവസ്വം കമ്മീഷണറും രണ്ടുവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു വാസു. വാസു വിരമിച്ചതിനുശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപാളികള്‍ കൈമാറിയതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.

ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം ശക്തമായി വാദിച്ചു. വിഷയത്തില്‍ മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും, അതിനെ ശുപാര്‍ശയെന്ന് പറയാനാകില്ലെന്നാണ് എന്‍ വാസു കോടതിയില്‍ വാദിച്ചു. വാസുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നും ജാമ്യം നല്‍കണമെന്നുമാണ് ആവശ്യമാണ് കോടതി തള്ളിയത്.

---------------

Hindusthan Samachar / Sreejith S


Latest News