മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല; ഒന്നര ലക്ഷത്തിലേറെ വില വരുന്ന വാഹനത്തില്‍ കറക്കം, ആഡംബര ജീവിതം നയിച്ചിരുന്നത് മയക്കുമരുന്ന് വിറ്റ്, 23കാരന്റെ ബൈക്ക് പിടിച്ചെടുത്ത് പൊലീസ്
Kozhikode, 3 ഡിസംബര്‍ (H.S.) കോഴിക്കോട് പന്തീരാങ്കാവില്‍ മയക്കുമരുന്ന് വില്‍പനയിലൂടെ സമ്ബാദിച്ച പണം കൊണ്ട് വാങ്ങിയ യുവാവിന്റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തു. പന്തീരാങ്കാവ് സ്വദേശി കുറുക്കന്‍കുഴി പറമ്ബില്‍ രമിത്ത്‌ലാലിന്റെ(23) ബൈക്കാണ് പൊലീസ് പിടിച്
Drug case


Kozhikode, 3 ഡിസംബര്‍ (H.S.)

കോഴിക്കോട് പന്തീരാങ്കാവില്‍ മയക്കുമരുന്ന് വില്‍പനയിലൂടെ സമ്ബാദിച്ച പണം കൊണ്ട് വാങ്ങിയ യുവാവിന്റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തു.

പന്തീരാങ്കാവ് സ്വദേശി കുറുക്കന്‍കുഴി പറമ്ബില്‍ രമിത്ത്‌ലാലിന്റെ(23) ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്. അന്വേഷണത്തില്‍ പ്രതി മയക്കുമരുന്ന് വിറ്റ പണംകൊണ്ടാണ് ബൈക്ക് വാങ്ങിയതെന്ന് തെളിഞ്ഞതോടെയാണ് വണ്ടി കസ്റ്റഡിയിലെടുത്തത്. കെഎല്‍ 57 യു 6167 എന്ന രജിസ്ട്രേഷൻ നമ്ബറിലുള്ള യമഹ R15 മോഡല്‍ ബൈക്കാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോട് സിറ്റി ഡാന്‍സാഫ് ടീമും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ 73.80 ഗ്രാം എംഡിഎംഎ സഹിതം രമിത്ത് ലാല്‍ പിടിയിലായിരുന്നു. മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ ഇയാള്‍ വില കൂടിയ ബൈക്ക് വാങ്ങിയതും ആഡംബര പൂര്‍ണമായ ജീവിതം നയിച്ചതും പൊലീസ് ശ്രദ്ധിച്ചിരുന്നു. ഒന്നര ലക്ഷത്തിലേറെ വില വരുന്ന ബൈക്കിലായിരുന്നു രമിത്ത് കറങ്ങി നടന്നിരുന്നതും ലഹരിമരുന്ന് പലയിടങ്ങളില്‍ വിതരണം ചെയ്തിരുന്നതെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

ആഡംബര ജീവിതത്തിനുള്ള പണം രമിത്ത് കണ്ടെത്തിയത് ലഹരി വില്‍പനയിലൂടെയാണെന്ന് ബോധ്യമായതോടെയാണ് പൊലീസിന്റെ നടപടി. ഇയാളുടെ പേരില്‍ പന്തീരാങ്കാവ് സ്‌റ്റേഷനില്‍ ഒരു പോക്‌സോ കേസും നിലവിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. മെഡിക്കല്‍ കോളേജ് സിഐ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രമിത്തിന്റെ ബൈക്ക് പിടിച്ചെടുത്തത്.

മറ്റൊരു സംഭവത്തില്‍ കണ്ണൂരില്‍ ലഹരി മരുന്ന് വില്‍പന നടത്തിയ യുവതിയുള്‍പ്പെടെ രണ്ടു പേർ അറസ്റ്റില്‍. അറസ്റ്റിലായത് തയ്യില്‍ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരാണ്. ഇവരില്‍ നിന്നും പോലീസ് 2.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ ദീപ്തിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെ താവക്കരയിലുള്ള ഒരു ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News